പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ - യാത്രി ജെസന്‍ എഴുതിയ നിരൂപണം

യാത്രി ജെസന്‍

PRO
ഒരു ചാനല്‍ ചര്‍ച്ചയില്‍ നിന്നാണ് സിനിമയുടെ തുടക്കം. ‘മലയാള സിനിമയുടെ പ്രതിസന്ധി’ തന്നെ ചര്‍ച്ചാവിഷയം. മറ്റ് ഒരു വിഷയവും ചര്‍ച്ച ചെയ്യാനില്ലെങ്കില്‍ ‘ഇന്ന് സിനിമാ പ്രതിസന്ധി ചര്‍ച്ച ചെയ്തുകളയാം’ എന്ന് ചാനല്‍ മേധാവികള്‍ കരുതുന്ന കാലമാണല്ലോ. ചര്‍ച്ചയില്‍ പല കാര്യങ്ങള്‍ ഉയരുന്നുണ്ട്. മലയാളിയുടെ കാമഭാവനകളെ തൊട്ടുണര്‍ത്തുന്ന റീമേക്ക് ശ്രമങ്ങളെ പരിഹസിക്കുന്നു. സിനിമാ നടിമാരുടെ വിവാഹവേളകളില്‍ പ്രചരിക്കുന്ന അശ്ലീല എസ് എം എസുകളെപ്പറ്റി പരാമര്‍ശിക്കുന്നു.

നിര്‍മ്മാതാവ് ബേബിക്കുട്ടന്‍(മുകേഷ്) മെഗാസ്റ്റാര്‍ സരോജ്കുമാറിനെപ്പറ്റി ചിലത് പറയുന്നു. സരോജ്കുമാറിന് മാനസാന്തരം സംഭവിച്ചിട്ടില്ല. അയാള്‍ തന്‍റെ താരജാഡ തുടരുകയാണ്. നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്ന സമീപനങ്ങള്‍ കൊണ്ട് സിനിമയുടെ ശാപമായി മാറിയിരിക്കുന്നു. ബേബിക്കുട്ടന് സരോജിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്. അയാള്‍ ഒരുപാട് അനുഭവിച്ചതാണല്ലോ.

സരോജിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ സീന്‍ തകര്‍ത്തു. ഒരു സിനിമയുടെ ക്ലൈമാക്സ് സീനിലെ സരോജിന്‍റെ അതിസാഹസിക രംഗങ്ങളാണ് കാണിക്കുന്നത്. നൂറുകണക്കിന് ഗുണ്ടകളെ അടിച്ചിടുകയും ജീപ്പുകളും കാറുകളും പറന്നുപോകുകയുമൊക്കെ ചെയ്യുന്ന സീനിലൂടെ അയാള്‍ എത്തുന്നു - പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍!

WEBDUNIA|
അടുത്ത പേജില്‍ - ‘വയ്ക്കെടാ വെടി’!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :