ദ ട്രെയിന്‍ - യഥേഷ്ടം ബോറടിക്കാം!

നീരജ് നമ്പ്യാര്‍

PRO
ഇനി അടുത്തത് കേദാറിന്‍റെ അന്വേഷണമാണ്. നഗരത്തില്‍ ഒരു കൊലപാതകം നടക്കുന്നു. മൃതദേഹത്തില്‍ നിന്ന് കിട്ടുന്ന ബുള്ളറ്റ് .38 ഓ മറ്റോ ആണ്. അത് മിലിട്ടറിയില്‍ ഉപയോഗിക്കുന്നത് ആണ് പോലും. അതായത് മിലിട്ടറിയില്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് ചെറിയ മാറ്റം വരുത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന്. പിന്നീട് ഇക്കാര്യം അന്വേഷിക്കുകയൊന്നും ചെയ്യുന്നില്ല. അങ്ങനെയൊരു ഭാഗ്യം പ്രേക്ഷകര്‍ക്കുണ്ട്. ഇനിയത്തെ ഭയാനകരംഗവും കേദാറിന്‍റെ ബുദ്ധി പ്രകടമാക്കുന്നതാണ്. വീണ്ടും ഒരു കൊലപാതകം.

വാന്‍ ഡ്രൈവറാണ് കൊല്ലപ്പെടുന്നത്. മരിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ വാനിന്റെ ഗ്ലാസ്സില്‍ GKF എന്നെഴുതിയിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കേദാരി ഇതിന്റെ അര്‍ഥം മനസ്സിലാക്കുന്നു. ഇംഗ്ലിഷ് അക്ഷരമാലാക്രമം അനുസരിച്ച് G ഏഴാം സ്ഥാനത്താണ്. K പതിനൊന്നും F ആറും . അപ്പോള്‍ 11 മിനിറ്റിനിടയില്‍ ആറിടത്ത് ഏഴ് സ്ഫോടനം!

വളരെ പെട്ടെന്ന് മമ്മൂട്ടിച്ചിത്രം അനൌണ്‍സ് ചെയ്ത് ജയരാജ് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. തിരക്കഥയും സംവിധാനവും നിര്‍മ്മാണവും സ്വയം തന്നെ ചെയ്തത് കൊണ്ട് ജയരാജിന് ആരെയും ബോധ്യപ്പെടുത്തേണ്ടി വരില്ല. കുറച്ചൊന്ന് ആലോചിച്ചെങ്കില്‍ ഒരു പക്ഷേ ഈ ചിത്രം ശരാശരിക്ക് മുകളിലാകുമായിരുന്നു. ആദ്യപകുതിയുടെ പകുതി ഇക്കാര്യ വ്യക്തമാക്കുന്നുണ്ട്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നതില്‍ വന്ന പാളിച്ചകള്‍ തന്നെയാണ് ദ ട്രെയിനെ നിലവാരമില്ലാതാക്കുന്നത്. മറ്റൊരു ട്രാഫിക് എടുക്കാനുള്ള ശ്രമമായിരുന്നു ജയരാജിന്റേത് എന്നാണ് കരുതേണ്ടത്. ഒരു വ്യത്യസ്ഥ ചിത്രം എടുക്കാനുള്ള ശ്രമം കാണാനുമുണ്ട്. പക്ഷേ അത് ശ്രമത്തിലൊതുങ്ങിയെന്ന് മാത്രം.

അഭിനേതാക്കള്‍ ആരും മോശമെന്ന് പറയാനില്ല. പൂര്‍ണമായല്ലെങ്കിലും മമ്മൂട്ടി ഏറെക്കുറെ കേദാര്‍നാഥിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ സംഭാഷണത്തിലെ പാകപ്പിഴകള്‍ ഈ കഥാപാത്രത്തെ കുഴിയില്‍ ചാടിക്കുന്നു. മകളോടുള്ള സംഭാഷണങ്ങള്‍ ഉദാഹരണം. കാര്‍ത്തിക്കിനെ അവതരിപ്പിച്ച ജയസൂര്യയാണ് അഭിനേതാക്കളില്‍ മികച്ച് നില്‍ക്കുന്നത്. സബിതാ ജയരാജ് കുഴപ്പമില്ലാതെ സുഹാനയെ അവതരിപ്പിച്ചിട്ടുണ്ട്. സായ്കുമാര്‍. ജഗതി, കെ പി എ സി ലളിത തുടങ്ങി ഓട്ടേറെ പേര്‍ സിനിമയില്‍ അണിനിരന്നിട്ടുണ്ട്.

WEBDUNIA|
നവാഗതനായ സീനു മുരുക്കുമ്പുഴയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ട്രെയിന്‍ കഥാപാത്രമായി വന്നിട്ടുള്ള മുന്‍‌കാലസിനിമകളിലെ ദൃശ്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സിനു ഈ ജയരാജ് ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. പലതവണ കൂകിപ്പായുന്ന ട്രെയിനുകള്‍. റയില്‍‌ പാളത്തില്‍ നിന്ന് മുകളിലേയ്ക്കുള്ള ടെയിനിന്റെ ദൃശ്യങ്ങള്‍. അങ്ങനെ എല്ലാം. ഒരു ട്രാക്ക് ഗായകന്റെ കഥാപാത്രം ഉണ്ടായിട്ട് പോലും സംഗീതവിഭാഗത്തിനും കാര്യമായിട്ട് ഒന്നും ചെയ്യാനായില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് അവതരിപ്പിക്കുന്ന പാട്ടിന്റെ ഈണം പാലേരി മാണിക്യത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനിവാസ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :