കനല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:24 IST)
പ്രതികാരകഥകള്‍ മലയാളത്തില്‍ വന്‍ വിജയമായ ചരിത്രം ഇഷ്ടം പോലെയുണ്ട്. താഴ്‌വാരം, ഇതാ ഇവിടെ വരെ തുടങ്ങിയവ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. അല്ലെങ്കില്‍ തന്നെ ന്യൂ ജനറേഷന്‍ സിനിമാക്കാലത്ത് പ്രതികാരകഥ പറയുന്ന ബാഹുബലി കോടികള്‍ വാരിയത് ഈ പ്രമേയത്തിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. ആ പ്രതീക്ഷയിലാണ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ‘കനല്‍’ കാണാന്‍ തിയേറ്ററിലെത്തിയത്. ജനസമുദ്രമായിരുന്നു തിയേറ്ററില്‍. മോഹന്‍ലാല്‍ സിനിമകള്‍ റിലീസാകുമ്പോള്‍ തിയേറ്ററിനുമുമ്പിലെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതുതന്നെ രസകരമായ കാര്യമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം അപ്രതീക്ഷിതമായതെന്തോ നല്‍കാന്‍ പോകുന്നു എന്ന ആകാംക്ഷയില്‍ വന്നെത്തിയ ജനക്കൂട്ടം.
 
ഗംഭീര തുടക്കമാണ് സിനിമയ്ക്ക്. പൃഥ്വിരാജാണ് ഇന്‍‌ട്രൊഡക്ഷന്‍. അതുകൊണ്ടുതന്നെ വലിയ ഊര്‍ജ്ജം സിനിമയ്ക്ക് ലഭിച്ചെന്ന് പറയാം. റിസഷന്‍ ഇന്ത്യയെ വലുതായി ബാധിച്ചില്ലെന്ന് നമ്മുടെ നേതാക്കന്‍‌മാരൊക്കെ പറയുന്നുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ ജനതയെയും പ്രതികൂലമായി ബാധിച്ചു എന്നതാണ് സത്യം. മറ്റ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട എത്ര ഇന്ത്യക്കാരുണ്ടാകും? എന്നാല്‍, കനല്‍ പൂര്‍ണമായും ജോണ്‍ ഡേവിഡ്(മോഹന്‍ലാല്‍) എന്ന മനുഷ്യന്‍റെയും അയാള്‍ അവിചാരിതമായി കണ്ടുമുട്ടുന്ന അനന്തരാമന്‍റേ(അനൂപ് മേനോന്‍)തുമാണ്.
 
അടുത്ത പേജില്‍ - ജോണ്‍ ഡേവിഡ്, അയാള്‍ക്ക് കനലെരിയുന്ന ഒരു ഭൂതകാലമുണ്ട്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :