ഇത് പ്രണയത്തിന്‍റെ പുതിയ പുസ്തകം, മണിരത്നത്തിന്‍റെ ഗംഭീര മടങ്ങിവരവ്, ദുല്‍ക്കറും നിത്യയും തകര്‍ത്തു - ഓ കാതല്‍ കണ്‍‌മണി നിരൂപണം

ചിഞ്ചു ജ്യോതി ജോസഫ്| Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (17:48 IST)
ഏറെക്കാലം തമിഴ് സിനിമയില്‍ നില്‍ക്കാനും നിലയുറപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ദുല്‍ക്കറിന്‍റേത്. എന്നാല്‍ പറയാതെ വയ്യല്ലോ, നിത്യയുടെ പെര്‍ഫോമന്‍സാണ് ദുല്‍ക്കറിനേക്കാള്‍ പ്രേക്ഷകനെ ആകര്‍ഷിക്കുക. സിനിമ മൊത്തമായും ഒരു ഷോ ആണെന്നുപറഞ്ഞാലും അതിശയോക്തിയല്ല.
 
മണിരത്നം തന്‍റെ ഫുള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഓ കാതല്‍ കണ്മണിയിലൂടെ. റഹ്‌മാനും ശ്രീറാമും തങ്ങളുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മണിരത്നത്തിനുവേണ്ടി പുറത്തെടുക്കുന്നത്. സാങ്കേതികമായി ഇത്രയും ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സിനിമ സമീപകാലത്തൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :