കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ 2.0 ടീസർ പുറത്തിറങ്ങി; പ്രതീക്ഷയ്ക്ക് ഒത്തുയർന്നോ?

ഷങ്കറിന്റെ 2.0 ഒരു പ്രതികാരത്തിന്റെ കഥ, വിസ്മയിപ്പിക്കാൻ രജനികാന്ത്!

അപർണ| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (14:29 IST)
രജനീകാന്ത് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. പ്രഖ്യാപനം മുതൽ ചിത്രത്തിന്‌റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. ഷങ്കറിന്റെ കരിയർ ബെസ്റ്റ് ആയിരിക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏറെ ഗ്രാഫിക്‌സ് രംഗങ്ങള്‍ ഉള്‍ക്കൊളിച്ചിട്ടുള്ള ടീസര്‍ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശം ഉയർന്നു തുടങ്ങിയിട്ടുണ്ട്. 500 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്‌. മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ, ഹോളിവുഡ് ലെവലിൽ ഒരു ഇന്ത്യൻ സിനിമ, അതാണ് 2.0 എന്ന് ആരാധകർ പറയുന്നു.

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. മനുഷ്യർക്ക് നേരെയുള്ള പക്ഷികളുടെ പ്രതികാരമാണ് ചിത്രമെന്നും സൂചനയുണ്ട്. മൊബൈൽ ടവറിന് ചുറ്റുംവട്ടമിട്ട് പറക്കുന്ന പക്ഷികളെയും കടകളിൽ നിന്നും മറ്റും മൊബൈൽ ഫോൺ പറന്നുപോകുന്നതും ടീസറിൽ കാണാനാകുന്നുണ്ട്.

മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നാണ് സോഷ്യൽ മീഡിയ പറയുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.

രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് 2.0യില്‍ അണിനിരക്കുന്നത്. 2.0യിലും ഇരട്ട വേഷത്തില്‍ തന്നെയാകും രജനി എത്തുക. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. രജനീകാന്തിന്റെ ചിട്ടി റോബോട്ടാണ് ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഡോ റിച്ചാര്‍ഡ് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്. ത്രീഡിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ലോകമെമ്പാടുമുളള പതിനായിരം സ്‌ക്രീനുകളിലാകും രജനിയുടെ 2.0 പ്രദര്‍ശനത്തിനെത്തുക. തെന്നിന്ത്യന്‍ സിനിമാ ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും വലിയ റിലീസായിട്ടാകും ചിത്രമെത്തുക. നവംബര്‍ 29നാണ് രജനിയുടെ ബ്രഹ്മാണ്ട ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല
വയനാട് പൂക്കോട് വെറ്റിനറി കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്
ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിന് ഇടവേള നല്‍കാതിരിക്കുകയോ പ്രാഥമിക ആവശ്യങ്ങള്‍ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ...

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി
ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന
ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ ...