ഓരോ ശ്വാസത്തിലും വൈ എസ് ആർ ആയി മമ്മൂട്ടി, യാത്ര നേരത്തേയെത്തും!

അപർണ| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (13:16 IST)
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈ എസ് ആര്‍ ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രമാണ് യാത്ര. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പറഞ്ഞതിലും നേരത്തേ റിലീസ് ചെയ്യും. പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ജനുവരിയില്‍ നിന്ന് ഡിസംബര്‍ 21 ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.

ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ എത്തും. വൈഎസ് ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21 അതിനാലാണ് റിലീസ് ആ ദിവസം തന്നെ നിശ്ചയിച്ചിരിക്കുന്നത്. കാര്‍ത്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡിയായി വേഷമിടുന്നത്.

വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓരോ ശ്വാസത്തിലും മമ്മൂട്ടി ആയി മാറിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ ടീസറിലൂടെ വ്യക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :