Last Updated:
ശനി, 26 മാര്‍ച്ച് 2016 (15:36 IST)
ഒന്നാന്തരം തിരക്കഥയാണ് കലിയുടെ പ്ലസ് പോയിന്‍റ്. രാജേഷ് ഗോപിനാഥന്‍ കുറ്റമറ്റ ഒരു തിരക്കഥയാണ് കലിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മുഹൂര്‍ത്തത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാനുള്ള സ്ഥിതി സൃഷ്ടിക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
വളരെ റിയലിസ്റ്റിക്കായ രണ്ടാം പകുതിയാണ് സിനിമയുടെ ജീവനെങ്കിലും ആദ്യപകുതിയുടെ ഉണര്‍വ്വാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ചാര്‍ലിയില്‍ നമ്മള്‍ കണ്ട ദുല്‍ക്കറില്‍ നിന്നും വളരെ വ്യത്യസ്തനായ ഒരു നടനെ കലിയില്‍ കാണാന്‍ കഴിയും. ദുല്‍ക്കറിന്‍റെയും സായ് പല്ലവിയുടെയും അസാധാരണമായ അഭിനയപ്രകടനം തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസിന്‍റെ വരവോടെ സിനിമ ഒന്നാകെ മറ്റൊരു തലത്തിലേക്ക് മാറി.
അടുത്ത പേജില്‍ - കലിയില്‍ അജിത്തിന്‍റെ വേതാളം!