ജയറാമിന്‍റെ മകന്‍ കാളിദാസ് ഇനി പ്രണയനായകന്‍, ഇതാ ദൃശ്യങ്ങള്‍...

Jayaram, Mohanlal, Oru Pakka Kathai, Kalidas, Mammootty, ജയറാം, മോഹന്‍ലാല്‍, ഒരു പക്ക കതൈ, കാളിദാസ്, മമ്മൂട്ടി
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (14:36 IST)
ജയറാമിന്‍റെ മകന്‍ കാളിദാസ് ആദ്യമായി നായകനാകുന്ന തമിഴ് ചിത്രം ‘ഒരു പക്ക കതൈ’ പ്രദര്‍ശനത്തിന് തയ്യാറായി. ഒരു റൊമാന്‍റിക് ത്രില്ലറാണ് ഈ സിനിമ. മേഘാ ആകാശാണ് ചിത്രത്തിലെ നായിക.

നടുവിലെ കൊഞ്ചം പക്കത്താ കാണോം എന്ന ഹിറ്റ് ചിത്രമൊരുക്കിയ ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ജയറാമിന്‍റെ മകന്‍ നായകനാകുന്നു എന്നതുകൊണ്ടുതന്നെ മലയാളികളും ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമയാണ് ഒരു പക്ക കതൈ.

വാസന്‍ വിഷ്വല്‍ വെഞ്ചേഴ്സ് ആണ് ഒരു പക്ക കതൈ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :