‘ഇടി’ ഇടിവെട്ട്, ജയസൂര്യ മരണമാസ്!

‘ഇടി’ സൂപ്പര്‍ ടീസര്‍, തെലുങ്കിനെയും വെല്ലുന്ന മാസ്!

IDI, Inspector Dawood Ibrahim, Jayasurya, Kasaba, Mammootty, Dileep, ഇടി, ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം, സാജിദ് യാഹിയ, ജയസൂര്യ, കസബ, മമ്മൂട്ടി, ദിലീപ്
Last Updated: വെള്ളി, 1 ജൂലൈ 2016 (20:36 IST)
ജയസൂര്യയുടെ ആക്ഷന്‍ ത്രില്ലര്‍ സിനിമ ‘ഇടി’യുടെ ടീസര്‍ പുറത്തുവന്നു. ‘ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം’ എന്ന ടൈറ്റിലിന്‍റെ ചുരുക്കപ്പേരാണ് ‘ഇടി’.

സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസര്‍ തമിഴ് - തെലുങ്ക് ചിത്രങ്ങളുടെ ശൈലിയിലാണ് ഒരുക്കിയിട്ടുള്ളത്. സിനിമയുടെ സ്വഭാവവും അതുതന്നെയായിരിക്കുമെന്ന് ടീസര്‍ സൂചന തരുന്നു.

ഇറോസ് ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന സിനിമ ‘ഇടി’യില്‍ ജയസൂര്യയെ കൂടാതെ ജോജു ജോര്‍ജ്ജ്, സുനില്‍ സുഖദ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ശിവദയാണ് ചിത്രത്തിലെ നായിക.

സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് രാഹുല്‍ രാജാണ് സംഗീതം. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

അടിപൊളി പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി അവതരിക്കുന്ന ‘കസബ’ ജൂലൈ ഏഴിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രമായി തിമര്‍ത്താടുന്ന ‘ഇടി’ ഓഗസ്റ്റ് 12ന് പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :