ധാരാവിയിലെ ഒരു കോളനി ഒറ്റ രാത്രി കൊണ്ട് ജഗനാഥന്‍ ഒഴിപ്പിച്ചതു പോലെ ഈസിയല്ലാത്തതിനാല്‍ 'ഇടി'യുടെ ടീസര്‍ ഇന്ന് യുട്യൂബ് കോട്ടകയില്‍ എത്തില്ല: 'ഇടി'യുടെ സംവിധായകന്‍ സാജിദ് യഹിയ

ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ അഭിനയിക്കുന്ന 'ഇടി'യുടെ ടീസര്‍ ഇന്ന് യുട്യൂബില്‍ എത്തില്ല

ജയസൂര്യ, യുട്യൂബ്, ഇടി, സാജിദ് യഹിയ jayasurya, youtube, idi, sajid yahiya
സജിത്ത്| Last Modified വെള്ളി, 3 ജൂണ്‍ 2016 (14:03 IST)
ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമായി അഭിനയിക്കുന്ന 'ഇടി'യുടെ ടീസര്‍ ഇന്ന് യുട്യൂബില്‍ എത്തില്ല. ചിത്രത്തിന്റെ സംവിധായകനായ സാജിദ് യഹിയയാണ് തന്റെ ഫേസ്‌ബുക്കിലൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ധാരാവിയിലെ ഒരു കോളനി ഒറ്റ രാത്രി കൊണ്ട് ജഗനാഥന്‍ ഒഴിപ്പിച്ചത് പോലെ അത്രയ്ക്ക് ഈസിയല്ല
'ഇടി'യുടെ ടീസര്‍ ഇന്നുതന്നെയെത്തിക്കുകയെന്നത്. അതുകൊണ്ട് സദയം ക്ഷമിക്കുക, സഹിക്കുക, സഹകരിക്കുക. സാജിദ് യഹിയ ഫേസ്‌ബുക്കില്‍ കുറിച്ചു.

സാജിദ് യാഹികയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രധാനപ്പെട്ട അറിയിപ്പ്‌: വെള്ളിയാഴ്ച്ച 'ഇടി'യുടെ ടീസർ ഇറക്കാനുള്ള അഹോരാത്ര പ്രവർത്തനങ്ങൾക്കിടയിൽ പ്രതീക്ഷിക്കാതൊരു വൻ അത്യാഹിതം സംഭച്ചിരിക്കുന്നു. വിശദമായി പറയുകയാണെങ്കിൽ ഒരു മെഗാ സീരിയലിനുള്ള ഐറ്റമുള്ളത്‌ കൊണ്ട്‌ ചുരുക്കി വിവരിക്കാം. അതായത്‌ കുരുവീസ്‌, എഡിറ്റർ ഷമീർ കഷ്ടപ്പെട്ട്‌ വെട്ടി കൂട്ടി ഒട്ടിച്ച ടീസറിൽ 'ടിഷ്യും, ഠടെ, പഠാർ' തുടങ്ങിയ കാതിൻ കുളിർമ്മയേകുന്ന ശബ്ദ വീജികളും നിറച്ച്‌, രാഹുലേട്ടന്റെ മരണമാസ്‌ മ്യൂസിക്കും സമൂലം ചേർത്ത്‌ ഹാപ്പി സീനാക്കി വരുന്ന വഴിയിൽ ആ ഫയൽ ഉൾപ്പടെ വണ്ടി അത്യഗാധമായൊരു കൊക്കയിലേക്ക്‌ മറിഞ്ഞു. പകച്ച്‌ പോയി ഞങ്ങളുടെ ബാല്യവും, കൗമാരവും പ്രൊഡ്യൂസറുടെ വാർദ്ധക്യവും. വിധിയെന്നല്ലാതെ എന്നാ പറയാനാ. ഇനിയിപ്പോ ഇതെല്ലാം ഒന്ന് കൂടി ചെയ്ത്‌ ഒന്നിച്ചാക്കി ഇന്ന് നിങ്ങളെ കാണിക്കുക എന്നത്‌ ധാരാവിയിലെ ഒരു കോളനി ഒറ്റ രാത്രി കൊണ്ട്‌ ജഗനാഥൻ ഒഴിപ്പിച്ചത്‌ പോലെ അത്രയ്ക്ക്‌ ഈസിയല്ലാത്തത്‌ കൊണ്ട്‌ സദയം ക്ഷമിക്കുക, സഹിക്കുക, സഹകരിക്കുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :