ബ്ളാക്ക് മെയിലിംഗ്: പൊലീസിനെതിരെ പരാതിയുമായി റുക്സാനയും സൂര്യയും

  ബ്ളാക്ക് മെയിലിംഗ് കേസ് , റുക്സാന , സൂര്യ , പൊലീസ് , മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (15:20 IST)
കൊച്ചി ബ്ളാക്ക് മെയിലിംഗ് കേസിലെ പ്രതികളായ റുക്സാനയും സൂര്യയും പൊലീസിനെതിരെ പരാതിയുമായി രംഗത്ത്. കസ്റ്റഡിയിൽവെച്ച് പൊലീസ് തങ്ങളെ
മാരകമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് പ്രതികളായ റുക്സാനയും സൂര്യയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്.

കൊടിയ പീഡനങ്ങളാണ് കസ്റ്റഡിയിൽ തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും. മുടിയിൽ കുത്തിപ്പിടിച്ച് തല ചുമരിലിടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതികള്‍ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നത്.

കൂടാതെ രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന്‌ പറയാന്‍ പൊലീസ്‌ തങ്ങളെ നിർബന്ധിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷൻ പിജെ കുര്യന്‍, എംപിമാരായ കെവി തോമസ്‌, കെസി വേണുഗോപാൽ‍, ബിനീഷ്‌ കോടിയേരി തുടങ്ങിയവരുടെ പേരുകൾ പറയണമെന്നായിരുന്നു പൊലീസിന്റെ ആവശ്യമെന്നും റുക്സാനയും സൂര്യയും പരാതിയില്‍ പറയുന്നു.

അസിസ്റ്റന്റ് കമ്മിഷണർ റെക്സിന്റെ നേതൃത്വത്തില്‍ ഈ നേതാക്കളുടെ ചിത്രങ്ങള്‍
ലാപ്‌ടോപ്പില്‍ കാണിച്ചാണ് ഇവരുടെ പേരുകള്‍ പറയണമെന്ന് പറഞ്ഞായിരുന്നു
തങ്ങളെ മര്‍ദ്ദിച്ചതെന്ന് റുക്സാനയും സൂര്യയും നല്‍കിയ പരാതിയിൽ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :