2012 ജൂലൈ 23ന് ഭൂമി കഷ്ടിച്ച് രക്ഷപ്പെട്ടു

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 25 ജൂലൈ 2014 (17:04 IST)
ലോകം പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് മണിക്കൂറുകള്‍ കൊണ്ട് എടുത്തെറിയപ്പെട്ടേക്കാവുന്ന വന്‍ ദുരന്തത്തില്‍ നിന്നും ഭൂമി കഷ്ടിച്ച് രക്ഷപ്പെട്ടതായി വാര്‍ത്തകള്‍. 2012 ജൂലൈ 23 ആണ് ഇത്തരമൊരു സംഭവം നടക്കാന്‍ കാരണമായേക്കാവുന്ന സൌരവാതത്തിന്റെ പ്രഭാവം ഭൂമിക്കടുത്തുവരെ എത്തിയത്. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ അത് ഭൂമിയില്‍ എത്തിയില്ല.

2012ല്‍ ഉണ്ടായ പ്രധാനപ്പെട്ട സൌരവാതങ്ങളെപ്പറ്റി നടത്തിയ സെമിനാറില്‍ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡാനിയേല്‍ ബേക്കറാണ് ഈ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിലും വച്ച് ഏറ്റവും വലിയ സൌര സ്ഫോടനത്തേ തുടര്‍ന്ന് രൂപപ്പെട്ട പ്ലാസ്മാ ക്ലൌഡ് സെക്കന്‍ഡില്‍ 3000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്കു സമീപത്തേക്ക് കുതിക്കുകയായിരുന്നു. ഈ സൌര കൊടുംകാറ്റ് ഭൂമിയിലെത്താതിരുന്നതിന്റെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല.

അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ അതായത് സൌരവാതത്തിന്റെ പ്രഭാവം ഭൂമിയിലെത്തിയിരുന്നു എങ്കില്‍ ഭൂമിയിലെ സകല ഇല്‍ക്ട്രോണിക് ഉപകരണങ്ങളും നിശ്ചലമായി ഭൂമി ഇരുട്ടീലാകുമായിരുന്നു. കൂടാതെ ലോകമാകെ വൈദ്യുത വിതരണം നിലക്കുകയും സൌര കൊടുംകാറ്റിന് സമാനമായി ഭൂമിയില്‍ വലിയ കൊടുങ്കാറ്റുമുണ്ടാകുമായിരുന്നു.

പഠനങ്ങള്‍ പ്രകാരം ആ കൊടുങ്കാറ്റിന് അമേരിക്കയില്‍ വീശിയടിച്ച കത്രീന കൊടുങ്കാറ്റിന്റെ 20 ഇരട്ടി വേഗമുണ്ടാകുമായിരുന്നു എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഒരുപക്ഷേ ഭൂമിയുടെ സൌരയുഥത്തിലേ സ്ഥാനം തനെ മാറിപ്പോകാന്‍ ഈ സംഭവം കാരണമായേനേ. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഭൂമിയെപ്പറ്റി സങ്കല്‍പ്പിക്കാന്‍ പോലും ആരും അവശേഷിക്കുക പോലും ഇല്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :