സുരേഷ്ഗോപിയുടെ വമ്പന്‍ തിരിച്ചുവരവ്, 20 സിനിമകള്‍ കരാറായി!

WEBDUNIA|
PRO
സുരേഷ്ഗോപി തന്‍റെ സൂപ്പര്‍താര സിംഹാസനത്തിലേക്ക് തിരിച്ചുവരികയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് സുരേഷ്ഗോപി. മലയാളത്തില്‍ അഭിനയിക്കാന്‍ താരം തീരുമാനിച്ചതോടെ സംവിധായകരും നിര്‍മ്മാതാക്കളും അദ്ദേഹത്തിന്‍റെ ഡേറ്റിനായി ക്യൂ നില്‍ക്കുകയാണ്. ഇരുപതോളം സിനിമകളാണ് ഇതുവരെ സുരേഷിന് കരാറായിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.

ആക്ഷന്‍ സൂപ്പര്‍സ്റ്റാറിനെ തേടി വമ്പന്‍ സിനിമകളുടെ നീണ്ട നിര തന്നെയാണ് വന്നെത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീര്‍ എന്ന ചിത്രം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, എ കെ സാജന്‍, സച്ചി, സേതു, മാധവ് രാംദാസ് തുടങ്ങിയവരുടെ ചിത്രങ്ങളിലേക്കാണ് സുരേഷ് ഗോപി കരാറായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മാര്‍ത്ഥതയുള്ള പ്രൊജക്ടുകളോട് മാത്രമേ ഇനി സഹകരിക്കുകയുള്ളൂ എന്നും തട്ടിക്കൂട്ട് സിനിമകള്‍ക്ക് തലവച്ച് കൊടുക്കില്ലെന്നും സുരേഷ്ഗോപി വ്യക്തമാക്കിയിട്ടുണ്ട്.

ഈ തിരിച്ചുവരവിലും ആക്ഷന്‍ ത്രില്ലറുകള്‍ക്കാണ് സുരേഷ്ഗോപി പ്രാമുഖ്യം നല്‍കുന്നത്. ഇതോടൊപ്പം കുടുംബചിത്രങ്ങളിലും കോമഡി ചിത്രങ്ങളിലും അഭിനയിക്കും. മറ്റ് നല്ല ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കാനാണ് താരത്തിന്‍റെ തീരുമാനം. ‘മേല്‍‌വിലാസം’ ഒരുക്കിയ മാധവ് രാംദാസിന് സുരേഷ്ഗോപി വീണ്ടും ഡേറ്റ് നല്‍കിയത് ഇതിന് ഉദാഹരണമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :