ജോഷി വീണ്ടും മോഹന്‍ലാലിനൊപ്പം, ‘ലോക്പാല്‍’ എന്ന തെറ്റ് തിരുത്തും!

WEBDUNIA|
PRO
ജോഷി പുതിയ സിനിമ സലാം കാശ്മീരിന്‍റെ തിരക്കിലാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ പൂര്‍ത്തിയായാല്‍ ജോഷി തന്‍റെ സ്വപ്നപദ്ധതിയിലേക്ക് കടക്കും. തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ ശരവേഗത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ജോഷി.

ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സുരേഷ് നായരാണ്. കഹാനി, സിംഗ് ഈസ് കിംഗ്, ഡി ഡേ തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ ബോളിവുഡില്‍ എഴുതിയ സുരേഷ് നായരുടെ ആദ്യ മലയാള ചിത്രമാണ് ഇത്. സുരേഷ് നായര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി അന്തിമഘട്ട ചര്‍ച്ച നടത്തി.

“കഹാനിയുടെ എഴുത്തുകാരന്‍ സുരേഷ് നായരുമായി ചര്‍ച്ച നടത്തി. ജോഷി സാറിന്‍റെ പുതിയ സിനിമയ്ക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ച” - മോഹന്‍ലാല്‍ സ്ഥിരീകരണം നല്‍കി.

തിരക്കഥയുടെ ഏകദേശ രൂപവുമായാണ് സുരേഷ് നായര്‍ മോഹന്‍ലാലിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥ വായിച്ച മോഹന്‍ലാല്‍ ആവേശത്തിലാണത്രേ.

എന്തായാലും റണ്‍ ബേബി റണ്‍ പോലെ ഏവരെയും ത്രില്ലടിപ്പിക്കുന്ന ഒരു ജോഷി - മോഹന്‍ലാല്‍ ചിത്രത്തിനാണ് കളമൊരുങ്ങുന്നതെന്ന് സാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :