സുരേഷ്ഗോപി - ഷാജി കൈലാസ് ചിത്രം ‘ദി സ്റ്റേറ്റ്’

സുരേഷ്ഗോപി, ഷാജി കൈലാസ്, ദി സ്റ്റേറ്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍
Last Modified വെള്ളി, 29 മെയ് 2015 (19:20 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രത്തിന് ‘ദി സ്റ്റേറ്റ്’ എന്ന് പേരിട്ടു. രാജേഷ് ജയരാമന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ എഡിജിപി ആയാണ് സുരേഷ്ഗോപി വേഷമിടുന്നത്. നായകന്‍ പൊലീസ് കഥാപാത്രമാണെങ്കിലും ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

സമകാലിക കേരളരാഷ്ട്രീയം തന്നെയാണ് ‘ദി സ്റ്റേറ്റ്’ എന്ന സിനിമയുടെ വിഷയം. സംഘര്‍ഷഭരിതമായ അനവധി മുഹൂര്‍ത്തങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം എന്നതാണ് ‘ദി സ്റ്റേറ്റ്’ എന്ന പ്രൊജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു കൊലപാതകവും അത് കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങളും പ്രമേയമാക്കുന്ന സിനിമയില്‍ സോളാര്‍, ബാര്‍ കോഴ തുടങ്ങിയ കത്തുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. നടി സുകന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചുവരികയാണ്.

ടൈം, സൌണ്ട് ഓഫ് ബൂട്ട്, ലളിതം ഹിരണ്‍‌മയം, മദിരാശി, ജിഞ്ചര്‍ എന്നിവയാണ് ഷാജി കൈലാസിനുവേണ്ടി രാജേഷ് ജയരാമന്‍ രചിച്ച തിരക്കഥകള്‍‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :