കഴിഞ്ഞ ജന്‍‌മത്തിന്‍റെ രഹസ്യമറിയാന്‍ ദിലീപ്

ദിലീപ്, ചന്ദ്രേട്ടന്‍ എവിടെയാ, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി
Last Modified വ്യാഴം, 21 മെയ് 2015 (18:58 IST)
തഞ്ചാവൂരില്‍ പോയി നാഡീജ്യോതിഷം നോക്കുന്ന നായകനെ ദിലീപ് അവതരിപ്പിച്ചിട്ട് നാളുകള്‍ അധികമായിട്ടില്ല. ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ആ സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ ഹൌസ്ഫുള്ളായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

എന്തായാലും ചന്ദ്രേട്ടനെപ്പോലെ കഴിഞ്ഞ ജന്‍‌മങ്ങളുടെ രഹസ്യങ്ങള്‍ തേടാന്‍ തന്നെയാണ് ദിലീപിന്‍റെയും തീരുമാനം. കഴിഞ്ഞ ജന്‍‌മത്തില്‍ താന്‍ ആരായിരുന്നു എന്നറിയാന്‍ ഏറെ ആഗ്രഹിക്കുന്നതായി ഒരഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി.

“ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. തഞ്ചാവൂരില്‍ പോയി കഴിഞ്ഞ ജന്‍‌മങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ” - ദിലീപ് വ്യക്തമാക്കുന്നു.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചന്ദ്രേട്ടന്‍ എവിടെയാ’ സന്തോഷ് ഏച്ചിക്കാനമാണ് രചിച്ചത്. അനുശ്രീയും നമിത പ്രമോദുമായിരുന്നു നായികമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :