Last Modified തിങ്കള്‍, 19 ഒക്ടോബര്‍ 2015 (17:50 IST)
രജനികാന്തിന് വില്ലനായി അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ വരുന്നു! തമാശയല്ല. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘എന്തിരന് 2’ല്‍ അര്‍ണോള്‍ഡാണ് വില്ലന്‍. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ 25 ദിവസം അര്‍ണോള്‍ഡ് ഡേറ്റ് നല്‍കിയിട്ടുണ്ട്. 100 കോടി രൂപയാണ് അര്‍ണോള്‍ഡ് ഈ സിനിമയ്ക്ക് പ്രതിഫലം പറ്റുകയെന്നാണ് വിവരം. എന്തിരന് 2ന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
വസീഗരന് എന്ന ശാസ്ത്രജ്ഞനായി തന്നെ രജനികാന്ത് ഈ സിനിമയില്‍ അഭിനയിക്കും. ചിട്ടി എന്ന യന്ത്രമനുഷ്യനായി രജനിയുടെ അവതാരമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആദ്യഭാഗത്തില്‍ നായികയായി അഭിനയിച്ച ഐശ്വര്യ റായി ഈ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
“കഥ ഇഷ്ടപ്പെട്ട അര്‍ണോള്‍ഡ് ഷ്വാര്‍സനഗര്‍ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്” - ഷങ്കര്‍ അറിയിച്ചു. ലൈക പ്രൊഡക്ഷന്‍സ് ആണ് എന്തിരന് 2 നിര്‍മ്മിക്കുന്നത്. വിജയ് നായകനായ ‘കത്തി’ നിര്‍മ്മിച്ചത് ലൈകയാണ്.
രജനിയുടെ നായികയായി എമി ജാക്സണ് അഭിനയിച്ചേക്കുമെന്ന് അറിയുന്നു. അര്‍ണോള്‍ഡിന്റെ നായികയായി ഹോളിവുഡ് നടി അഭിനയിക്കുമെന്നും സൂചനയുണ്ട്. 3ഡി ആയാണ് എന്തിരന് 2 ചിത്രീകരിക്കുക.