രജനികാന്ത് നായകന്‍, സംവിധാനം രാജമൌലിയുടെ പിതാവ് !

രജനികാന്ത്, രാജമൌലി, വിജയേന്ദ്രപ്രസാദ്, ബാഹുബലി, പ്രഭാസ്
Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (14:09 IST)
ഇന്ന് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ എസ് എസ് രാജമൌലി തന്നെയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഏറ്റവും വലിയ കഥാകൃത്ത് ആരാണ്? അതിനും ഉത്തരത്തിനായി രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമില്ല. രാജമൌലിയുടെ പിതാവ് കെ വി വിജയേന്ദ്രപ്രസാദ് ആണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഏറ്റവും മൂല്യം കല്‍പ്പിക്കുന്ന രചയിതാവ്.

അടുത്തടുത്തായി രണ്ട് വമ്പന്‍ ഹിറ്റുകള്‍ എഴുതിയ കഥാകൃത്ത്. ബാഹുബലിയും ബജ്‌റംഗി ബായിജാനും. മെഗാസ്റ്റാറുകളും മെഗാ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ ഇന്ന് വിജയേന്ദ്രപ്രസാദിന്‍റെ കഥകള്‍ക്കായാണ് ഏറ്റവുമധികം കാത്തിരിക്കുന്നത്. തകര്‍പ്പന്‍ കൊമേഴ്സ്യല്‍ കഥകള്‍ യഥേഷ്ടം സൃഷ്ടിക്കാനുള്ള കഴിവാണ് വിജയേന്ദ്രപ്രസാദിനെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്.

എന്തായാലും പുതിയ വാര്‍ത്ത അതുക്കെല്ലാം മേലെയാണ്. വിജയേന്ദ്രപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷാല്‍ രജനികാന്ത് നായകനാകുന്നു എന്നതാണ് അത്. കഴിഞ്ഞ ദിവസം വിജയേന്ദ്രപ്രസാദ് പൂര്‍ത്തിയായ ഒരു തിരക്കഥയുമായി രജനികാന്തിനെ സമീപിക്കുകയായിരുന്നു. തിരക്കഥ വായിച്ച് ത്രില്ലടിച്ച രജനി ഉടന്‍ തന്നെ വിജയേന്ദ്രപ്രസാദിന് ഡേറ്റ് നല്‍കുകയായിരുന്നത്രേ.

പൂര്‍ണമായും ഒരു രാഷ്ട്രീയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അതിനുമുമ്പ് രഞ്ജിത്തിന്‍റെയും ഷങ്കറിന്‍റെയും പ്രൊജക്ടുകള്‍ രജനികാന്ത് പൂര്‍ത്തിയാക്കും.

അര്‍ദ്ധന്‍‌ഗി, ശ്രീകൃഷ്ണ, രാജണ്ണ തുടങ്ങിയ ഹിറ്റ് തെലുങ്ക് ചിത്രങ്ങള്‍ വിജയേന്ദ്രപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം രചിച്ച സിംഹാദ്രി, സൈ, ഛത്രപതി, വിക്രമര്‍ക്കുഡു, യമഡോംഗ, മഗധീര, റൌഡി റാത്തോഡ്, ബാഹുബലി, ബജ്‌റംഗി ബായിജാന്‍ എന്നിവ കോടികള്‍ വാരിയ മെഗാഹിറ്റുകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :