ഹൃദയാലുവായ അധോലോകരാജാവ്, രജനീകാന്ത് ചിത്രം ‘കബാലി’ !

കബാലി, രജനികാന്ത്, രഞ്ജിത്, രാധിക ആപ്തെ, മമ്മൂട്ടി
Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (16:55 IST)
രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിന് ‘കബാലി’ എന്ന് പേരിട്ടു. സംവിധായകന്‍ രഞ്ജിത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യഥാര്‍ത്ഥ അധോലോക രാജാവിന്‍റെ ജീവിതകഥയാണ് ചിത്രത്തിന് പ്രമേയമാകുന്നത്.

കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് പേര്. ഒരു അധോലോക രാജാവാണെങ്കിലും കബാലി ഹൃദയാലുവായ ഒരു മനുഷ്യന്‍ കൂടിയാണ്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ കബാലി അധോലോകരാജാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് ചേക്കേറുന്നതുമൊക്കെയാണ് കഥ.

സെപ്റ്റംബര്‍ 17ന് ചിത്രീകരണം ആരംഭിക്കുന്ന കബാലിയില്‍ രാധിക ആപ്തെയാണ് നായികയാകുന്നത്. ധന്‍സിക ഈ സിനിമയില്‍ രജനിയുടെ മകളായി എത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. രജനികാന്തിന്‍റെ 159ആം ചിത്രമാണ് കബാലി.

രജനി അധോലോക നായകനാകുന്ന ആദ്യ സിനിമയൊന്നുമല്ല കബാലി. ഇതിനുമുമ്പും പല ചിത്രങ്ങളില്‍ രജനി അധോലോകം ഭരിച്ചിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം ലോകഹിറ്റായ ‘ബാഷ’ തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :