മോഹന്‍ലാലിന്‍റെ പതിവ് നായിക ഇനി മമ്മൂട്ടിക്കൊപ്പം, അണിയറയില്‍ ഒരുങ്ങുന്നത് ഒരു മെഗാഹിറ്റ്!

തോപ്പില്‍ ജോപ്പന്‍ ഒരു കലക്ക് കലക്കും!

Mammootty, Mohanlal, Amala Paul, Thoppil Joppan, Pinarayi, Lalitha, Sudheeran, മമ്മൂട്ടി, മോഹന്‍ലാല്‍, അമല പോള്‍, തോപ്പില്‍ ജോപ്പന്‍, പിണറായി, ലളിത, സുധീരന്‍
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (12:21 IST)
മോഹന്‍ലാലിന്‍റെ റണ്‍ ബേബി റണ്‍, ലൈലാ ഓ ലൈലാ എന്നീ ചിത്രങ്ങളില്‍ അമല പോള്‍ ആയിരുന്നു നായിക. റണ്‍ ബേബി റണ്ണിന്‍റെ തകര്‍പ്പന്‍ വിജയം അമലയ്ക്ക് മോഹന്‍ലാലിന്‍റെ ഭാഗ്യനായികയെന്ന് പേരുണ്ടാക്കിയെങ്കിലും ലൈലാ ഓ ലൈലയുടെ തകര്‍ച്ചയോടെ ആ ജോഡിപ്പൊരുത്തത്തിന് മങ്ങലേറ്റു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ നായികയാകാനൊരുങ്ങുകയാണ് അമലാ പോള്‍. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലാണ് അമല പോള്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടിയുടെ മറ്റൊരു അച്ചായന്‍ കഥാപാത്രമായിരിക്കും ഇത്.

പാലാ, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിക്ക് അടിച്ചുപൊളിക്കാന്‍ ആവോളം അവസരമൊരുക്കുന്ന കഥാപാത്രത്തെയാണ് സമ്മാനിക്കുന്നത്. പ്രൊജക്ട് രൂപം കൊണ്ടതോടെ മമ്മൂട്ടിയുടെ മറ്റൊരു ബ്ലോക് ബസ്റ്ററാകാനുള്ള സാധ്യതയാണ് ആരാധകര്‍ കാണുന്നത്. മോഹന്‍ലാലിന്‍റെ ഭാഗ്യനായിക ഇനി മമ്മൂട്ടിയുടെ ഭാഗ്യനായികയാകുമോ എന്ന് ഏവരും ഉറ്റുനോക്കുകയാണ്.

നിഷാദ് കോയ തിരക്കഥയെഴുതുന്ന തോപ്പില്‍ ജോപ്പന്‍ ഇപ്പോള്‍ അല്‍പ്പം മങ്ങലേറ്റിരിക്കുന്ന ജോണി ആന്‍റണിയുടെ കരിയറിലും ഉയര്‍ച്ച കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ ജോണി ആന്‍റണി സംവിധാനം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :