മോഹന്‍ലാലിന്‍റെ കുടുംബചിത്രം - ഖുത്ബ് മിനാര്‍

മോഹന്‍ലാലിന് ജോണ്‍പോളിന്‍റെ തിരക്കഥ

Mohanlal, Major Ravi, John Paul, Dileep, മോഹന്‍ലാല്‍, ഖുത്ബ് മിനാര്‍, മേജര്‍ രവി, ജോണ്‍ പോള്‍, ദിലീപ്
Last Modified തിങ്കള്‍, 30 മെയ് 2016 (17:48 IST)

മോഹന്‍ലാല്‍ നായകനാകുന്ന ‘ഖുത്ബ് മിനാര്‍’ എന്ന ചിത്രം മേജര്‍ രവി സംവിധാനം ചെയ്യുന്നു. ജോണ്‍ പോള്‍ ആണ് തിരക്കഥയെഴുതുന്നത്. ഇത് പൂര്‍ണമായും ഒരു കുടുംബചിത്രം ആയിരിക്കും.

അംബിക നായര്‍ എഴുതിയ ‘ഖുത്ബ് മിനാര്‍’ കഥയാണ് സിനിമയ്ക്ക് ആധാരം. ഈ കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടമാകുകയും ചെയ്യാമെന്ന് മേജര്‍ രവിക്ക് വാക്കുനല്‍കുകയുമായിരുന്നു എന്നാണ് വിവരം.

അതേസമയം, ‘71 വാര്‍’ എന്നൊരു യുദ്ധചിത്രം കൂടി മേജര്‍ രവി - മോഹന്‍ലാല്‍ ടീമിന്‍റേതായി വരുന്നുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായി തന്നെയാണ് മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :