ഒരു ഓര്‍ഡിനറി സിനിമയല്ല, തൊമ്മനും മക്കളും പോലെ ഒന്ന് - വരുന്നുണ്ട് മമ്മൂട്ടിയുടെ അടിപൊളി എന്‍റര്‍ടെയ്നര്‍!

ചിരിപ്പിക്കാന്‍ മമ്മൂട്ടി വീണ്ടും !

Mammootty, Kasaba, Mohanlal, Jayaram, Jisha, Pinarayi, മമ്മൂട്ടി, കസബ, ദിലീപ്, മോഹന്‍ലാല്‍, ജയറാം, ജിഷ, പിണറായി
Last Modified തിങ്കള്‍, 30 മെയ് 2016 (12:50 IST)
‘ഓര്‍ഡിനറി’ സംവിധാനം ചെയ്ത സുഗീതിന് മമ്മൂട്ടി ഡേറ്റ് നല്‍കി. ഈ സിനിമയുടെ ചിത്രീകരണം 2016 അവസാനം തുടങ്ങും. വൈശാഖ് സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബെന്നി പി നായരമ്പലമാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. അതീവ രസകരമായ ഒരു കോമഡി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. തൊമ്മനും മക്കളും പോലെ ഒരു സമ്പൂര്‍ണ എന്‍റര്‍ടെയ്നര്‍.

ഓര്‍ഡിനറിക്ക് ശേഷം സുഗീത് ഏതാനും സിനിമകള്‍ ഒരുക്കിയെങ്കിലും അവയൊന്നും വലിയ സാമ്പത്തികവിജയമായില്ല. ഒടുവില്‍ ചെയ്ത മധുരനാരങ്ങയും നല്ല സിനിമയായിട്ടും ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയില്ല.

തൊമ്മനും മക്കളും, പോത്തന്‍‌വാവ, അണ്ണന്‍‌തമ്പി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ മമ്മൂട്ടിച്ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :