ഞെട്ടിക്കോളൂ... ഈ ശനിയാഴ്ച അവന്‍ വരും... പുലിമുരുകന്‍ !

മോഹന്‍ലാലിന്‍റെ ജന്‍‌മദിനത്തില്‍ പുലിമുരുകന്‍!

Pulimurukan, Mohanlal, Mammootty, Kasaba, Dileep, പുലിമുരുകന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കസബ, വൈശാഖ്, ദിലീപ്
Last Modified ബുധന്‍, 18 മെയ് 2016 (12:31 IST)
‘പുലിമുരുകന്‍’ ഈ വര്‍ഷം മലയാളികള്‍ ഏറ്റവും കാത്തിരിക്കുന്ന സിനിമയാണ്. റംസാന്‍ റിലീസായി സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും മാസ് സിനിമാ പ്രേമികള്‍ക്കും ആഹ്ലാദിക്കാന്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട് - മേയ് 21ന് പുലിമുരുകന്‍റെ ടീസര്‍ പുറത്തുവരും!

അതായത് വരുന്ന ശനിയാഴ്ച! മോഹന്‍ലാലിന്‍റെ ജന്‍‌മദിനത്തില്‍! മലയാളത്തിന്‍റെ പ്രിയപ്പെട്ട ലാലേട്ടന് ജന്‍‌മദിന സമ്മാനമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഒരു മിനിറ്റ് 20 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പുലിമുരുകന്‍റെ ഇന്‍‌ട്രൊ സീനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.

മോഹന്‍ലാലും കടുവയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുടെ ആക്ഷന്‍ കിംഗ് പീറ്റര്‍ ഹെയ്‌ന്‍ ചിട്ടപ്പെടുത്തിയ സ്റ്റണ്ട് രംഗങ്ങളാല്‍ സമൃദ്ധമായ സിനിമയാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഉദയകൃഷ്ണ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :