മോഹന്‍ലാലിന് ട്രിപ്പിള്‍ റോള്‍, അത്ഭുതങ്ങള്‍ കാത്തുവച്ച് ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ !

മോഹന്‍ലാല്‍, ബിഹൈന്‍ഡ് ദി ബോര്‍ഡര്‍, മേജര്‍ രവി, സായ് പല്ലവി, മലര്‍, 71 വാര്‍
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (16:22 IST)
മോഹന്‍ലാല്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം ഫെയിം സായ് പല്ലവി ആണ് നായിക. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയും മറ്റ് രണ്ടു സര്‍പ്രൈസ് കഥാപാത്രങ്ങളെയുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുകയെന്ന് മേജര്‍ രവി അറിയിച്ചു.

നേരത്തേ ഈ സിനിമയ്ക്ക് ‘71 വാര്‍’ എന്നാണ് പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട്‌ ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ എന്ന് മാറ്റുകയായിരുന്നു. ഈ സിനിമ മേജര്‍ രവിയുടെ മറ്റൊരു യുദ്ധചിത്രമാണ്‌. റെഡ് റോസ് നിര്‍മ്മിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് പദ്ധതിയിടുന്നത്.

സായ് പല്ലവി കൂടുതല്‍ പ്രൊജക്ടുകളുമായി മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് എത്തുകയാണ്‌. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും സായ് പല്ലവിയാണ്‌ നായിക. മോഹന്‍ലാലിനൊപ്പം നായികയാകുന്നതോടെ മലയാളത്തില്‍ സായ് പല്ലവി ചുവടുറപ്പിച്ചേക്കും.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ ‘ബിഹൈന്‍ഡ് ദി ബോര്‍ഡര്‍’ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന പ്രൊജക്ടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :