ദുല്‍ക്കറിന്‍റെ കളി 15 വരെ മാത്രം, പിടിച്ചുകെട്ടാന്‍ പൃഥ്വിരാജ് നേരിട്ട് !

Last Modified ശനി, 9 ജനുവരി 2016 (11:42 IST)
ക്രിസ്മസ് സിനിമകളില്‍ ഒന്നാമനായി കുതിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ഈ മെഗാഹിറ്റ് സിനിമയ്ക്ക് ദിനം‌പ്രതി കളക്ഷന്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ കുതിപ്പിന് തടയിടാന്‍ പൃഥ്വിരാജ് എത്തുന്നു. അതും ഈ 15ന് !

പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ എന്‍റടെയ്നര്‍ ‘പാവാട’ 15ന് റിലീസാകുകയാണ്. ഗംഭീര കോമഡിയുമായി പൃഥ്വി രംഗത്തെത്തുന്നതോടെ ചാര്‍ലിയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് പൃഥ്വി ആരാധകര്‍ കണക്കുകൂട്ടുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്.

അനൂപ് മേനോന്‍, ആശാ ശരത്, മിയ, മണിയന്‍‌പിള്ള
രാജു, നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പ്രദീപ് നായര്‍.

പാമ്പ് ജോയി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം പൃഥ്വിരാജിന്‍റേതായി എത്തുന്ന സമ്പൂര്‍ണ കോമഡിച്ചിത്രമാണ് പാവാട.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :