മോഹന്‍ലാലിനെപ്പോലെ ഒരു വലിയ നടനെ വച്ച് സിനിമ ചെയ്യാന്‍ ധൈര്യമില്ല: മാര്‍ട്ടിന്‍ പ്രക്കാട്ട്

Mohanlal, Martin Prakkat, Nivin Pauly, Action Hero Biju, Mammootty, മോഹന്‍ലാല്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, നിവിന്‍ പോളി, ആക്ഷന്‍ ഹീറോ ബിജു, മമ്മൂട്ടി
Last Modified വെള്ളി, 8 ജനുവരി 2016 (17:52 IST)
മോഹന്‍ലാലിനെപ്പോലെ ഒരു വലിയ നടനെ വച്ച് സിനിമ ചെയ്യാന്‍ തനിക്ക് ധൈര്യമില്ലെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. അതിനുള്ള കോണ്‍‌ഫിഡന്‍സ് തനിക്കുണ്ടാകുമോ എന്നറിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍, ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി എബിസിഡി, ചാര്‍ലി എന്നീ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്.

താന്‍ മോഹന്‍ലാലിന്‍റെ വലിയ ആരാധകനാണെന്നും എന്നാല്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് തനിക്കുണ്ടോ എന്നറിയില്ലെന്നുമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

സാഹചര്യങ്ങള്‍ ഒത്തുവരികയും നല്ല കഥ ലഭിക്കുകയും ചെയ്താല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കാത്തിരിക്കുകയാണെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :