പൃഥ്വിരാജ് ചിത്രം ‘കര്‍ണന്‍’, ബജറ്റ് 45 കോടി; നായിക സായ് പല്ലവിയല്ല!

Last Modified ബുധന്‍, 6 ജനുവരി 2016 (19:22 IST)
എന്ന് നിന്‍റെ മൊയ്തീന്‍ സംവിധാനം ചെയ്ത ആര്‍ എസ് വിമല്‍ തന്‍റെ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. മഹാഭാരതം ആസ്പദമാക്കിയാണ് വിമല്‍ സിനിമ ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍. ചിത്രത്തിന് കര്‍ണന്‍ എന്ന് പേരിട്ടതായി സൂചനയുണ്ട്.

ചിത്രത്തിലെ നായികയായി പ്രേമത്തിലെ ‘മലര്‍’ സായ് പല്ലവിയെ പരിഗണിക്കുന്നു എന്ന വാര്‍ത്ത ആര്‍ എസ് വിമല്‍ നിഷേധിച്ചു. പൃഥ്വിരാജ് ഒഴികെയുള്ള താരങ്ങളെ തീരുമാനിച്ചിട്ടില്ല എന്നാണ് വിമല്‍ അറിയിച്ചിരിക്കുന്നത്. സായ് പല്ലവി എന്തായാലും ഈ പ്രൊജക്ടിന്‍റെ ഭാഗമല്ല.

ജനുവരി 15ന് ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന സിനിമ മഹാഭാരത കഥ നടന്നയിടങ്ങളില്‍ ചിത്രീകരിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. 45 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.

മഹാഭാരതത്തിലെ കര്‍ണനെ പുനര്‍വ്യാഖ്യാനം ചെയ്യാനുള്ളാ ശ്രമമാണ് വിമല്‍ നടത്തുന്നത്. കര്‍ണനായി പൃഥ്വിരാജ് ഗംഭീരമാകുമെന്ന് ആരാധകരും വിശ്വസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :