മമ്മൂട്ടിക്കോ മോഹന്‍ലാലിലോ രക്ഷയില്ല; സംഭവിച്ചതെന്തെന്നുപോലുമറിയാതെ സംവിധായകര്‍ !

Last Updated: ശനി, 2 ജനുവരി 2016 (21:37 IST)
വമ്പന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2015. റിലീസായത് 140 സിനിമകള്‍. അതില്‍ വിജയിച്ച സിനിമകള്‍ ഏതെന്നുള്ള കാര്യം പോകട്ടെ. ഇത്രയധികം സിനിമകള്‍ റിലീസായി എന്നോ അവ ഏതൊക്കെയാണെന്നോ മലയാളികളില്‍ പലരും അറിഞ്ഞിട്ടില്ല. തിയേറ്ററുകളില്‍ വന്നുപോയ സിനിമകള്‍ ഏതെന്നോ അത് ആര് സംവിധാനം ചെയ്തെന്നോ ആരഭിനയിച്ചു എന്നോ അറിഞ്ഞിട്ടില്ല. റിലീസായ സിനിമകളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനവുണ്ടായെങ്കിലും കാമ്പുള്ള സിനിമകള്‍ വളരെ കുറഞ്ഞു. ആര്‍ക്കും വേണ്ടാത്ത പടപ്പുകളായി പകുതിയിലധികം സിനിമകള്‍ മാറുന്നു.

ഈ വര്‍ഷം ഒരുപാട് പ്രതീക്ഷകള്‍ തന്ന സിനിമകള്‍ അതിദയനീയമായി പരാജയപ്പെട്ടു പോകുന്ന കാഴ്ചകള്‍ക്കും സാക്‍ഷ്യം വഹിക്കേണ്ടി വന്നു. അതില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകളുണ്ട്. പുതുമുഖ ചിത്രങ്ങളുമുണ്ട്. തിയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ആ പ്രൊജക്ടുകള്‍ക്ക് കഴിയാതെ പോയി. അത്തരത്തില്‍, വലിയ പ്രതീക്ഷയുണര്‍ത്തുകയും വിജയമാകാതെ വീണുപോകുകയും ചെയ്ത സിനിമകളിലൂടെ ഒരു യാത്രയാണ് ഇപ്പോള്‍ മലയാളം വെബ്‌ദുനിയ നടത്തുന്നത്.

അടുത്ത പേജില്‍ - സൂപ്പര്‍ തിരക്കഥാകൃത്ത് സംവിധായകനായപ്പോള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :