കോഴിയാണെങ്കിലും നീയൊരു പ്രസ്ഥാനമാടാ... പൃഥ്വിരാജ് അടിച്ചുപൊളിക്കുന്നു!

Prithviraj, Anoop Menon, Paavada, Nedumudi, Modi, Pinarayi, പൃഥ്വിരാജ്, പാവാട, അനൂപ് മേനോന്‍, നെടുമുടി, മോഡി, പിണറായി
Last Updated: ശനി, 2 ജനുവരി 2016 (17:46 IST)
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയില്ലാതെയാണ് മാര്‍ത്താണ്ഡന്‍ ‘പാവാട’ ഒരുക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ്, അനൂപ് മേനോന്‍ മണിയന്‍‌പിള്ള രാജു, നെടുമുടി വേണു, ചെമ്പന്‍, മിയ തുടങ്ങിയവരാണ് താരങ്ങള്‍.

ജനുവരി 25ന് പ്രദര്‍ശനത്തിനെത്തും. മണിയന്‍‌പിള്ള രാജു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ കോമഡി രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഒരു എന്‍റര്‍ടെയ്നറാണ് പാവാട.

അനൂപ് മേനോന്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കില്‍ എത്തുന്ന ചിത്രത്തില്‍ മികച്ച ഗാനങ്ങളുമുണ്ട്. കുടിയന്‍‌മാരുടെ ഒരാഘോഷമെന്ന് തോന്നിപ്പിക്കുന്നു എങ്കിലും സിനിമ എന്തോ സസ്പെന്‍സ് ഒളിച്ചുവച്ചിരിക്കുന്നു എന്ന് ട്രെയിലറില്‍ നിന്ന് ബോധ്യമാകും.

മുമ്പ് ശോഭനയെയാണ് ഈ ചിത്രത്തില്‍ നായികയായി ആലോചിച്ചിരുന്നത്. എന്നാല്‍ ആശാ ശരത്താണ് ഇപ്പോള്‍ ശോഭന ചെയ്യാനിരുന്ന സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍‌ജി പണിക്കരാണ് മറ്റൊരു പ്രധാനതാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :