നൃത്തം ചെയ്യാന്‍ ദുല്‍ക്കര്‍, സംവിധാനം അമല്‍ നീരദ്!

ദുല്‍ക്കര്‍ സല്‍മാന്‍, അമല്‍ നീരദ്, മണിരത്നം, ഫഹദ്, മമ്മൂട്ടി
Last Updated: വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (17:52 IST)
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു. നൃത്തം വിഷയമാകുന്ന ഈ സിനിമ ഒരു ത്രില്ലറാണെന്നാണ് ആദ്യ സൂചനകള്‍.

ഇയ്യോബിന്‍റെ പുസ്തകം എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ അമല്‍ നീരദ്. അടുത്ത വര്‍ഷം മധ്യത്തോടെയാകും ദുല്‍ക്കറിനെ നായകനാക്കിയുള്ള സിനിമ ആരംഭിക്കുക. നൃത്തം പ്രധാന വിഷയമാകുന്ന സിനിമകള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ല.

ഇതാദ്യമായല്ല, അമല്‍ നീരദും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നത്. '5 സുന്ദരികള്‍' എന്ന ആന്തോളജി സിനിമയില്‍, അമല്‍ നീരദ് സംവിധാനം ചെയ്ത 'കുള്ളന്‍റെ ഭാര്യ' എന്ന ലഘുചിത്രത്തില്‍ ദുല്‍ക്കറായിരുന്നു നായകന്‍.

ഇപ്പോള്‍ 100 ഡെയ്സ് ഓഫ് ലവ് എന്ന സിനിമയുടെ തിരക്കിലാണ് ദുല്‍ക്കര്‍. അതിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :