ഹരിദ്വാറില്‍ മണിമുഴക്കാന്‍ ദുല്‍ക്കറും വിശാലും!

ഹരിദ്വാര്‍, എം മുകുന്ദന്‍, ദുല്‍ക്കര്‍ സല്‍മാന്‍, വിശാല്‍
Last Updated: തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (15:27 IST)
എം മുകുന്ദന്‍റെ പ്രശസ്തമായ നോവല്‍ 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' സിനിമയാകുന്നു. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമ രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രത്തില്‍ വിശാല്‍ നായകനാകും. സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നത്.

'ഹരിദ്വാറില്‍ മണിയോശൈ' എന്നാണ് തമിഴ് പ്രൊജക്ടിന് പേര് നല്‍കിയിരിക്കുന്നത്. ഹരിദ്വാര്‍ എന്ന ക്ഷേത്രനഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രമേശ് പണിക്കര്‍ എന്ന യുവാവിന്‍റെ കഥ പറയുന്ന നോവലാണ് ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു. ലഹരിയുടെ മായികലോകത്തുള്ള അയാളുടെ ജീവിതവും പ്രണയവുമെല്ലാം വിഷയമാകുന്ന നോവല്‍ വലിയ ക്യാന്‍‌വാസിലാണ് സിനിമയിലേക്ക് പകര്‍ത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :