ദിലീപിനെ ഒഴിവാക്കി, മമ്മൂട്ടിയ്ക്കൊപ്പം ജയറാം തന്നെ!
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ആലോചനാവേളയില്‍ തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ ‘കമ്മത്ത് ആന്റ് കമ്മത്ത്’ എന്ന സിനിമയില്‍ നിന്ന് ജനപ്രിയ നായകന് ദിലീപിനെ ഒഴിവാക്കി. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തില്‍ ജനകീയ നടന് ജയറാം അഭിനയിക്കും. ‘കാര്യസ്ഥന്’ സംവിധാനം ചെയ്ത തോംസണ്‍ ആണ് ‘കമ്മത്ത് ആന്റ് കമ്മത്ത്’ ഒരുക്കുന്നത്.
ജയറാം തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. പ്രൊജക്ടിന്റെ ആലോചനാസമയമാണിതെന്നും കാര്യങ്ങളെല്ലാം ഭംഗിയായി വരട്ടെ എന്നും ജയറാം പ്രതികരിച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് എപ്പോഴും സന്തോഷകരമായ അനുഭവമാണെന്നും അതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ആണ് ‘കമ്മത്ത് ആന്റ് കമ്മത്ത്’ രചിക്കുന്നത്. ഈ സിനിമ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ദിലീപിനെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ആ സമയത്ത് ദിലീപിന് ഡേറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ഡേറ്റ് നല്കാന് ശ്രമം നടന്നെങ്കിലും ബള്‍ക്കായി ഡേറ്റ് ആവശ്യമുള്ളതിനാല്‍ ദിലീപിനെ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാല്‍ക്കഷണം: അര്‍ത്ഥം, കനല്‍ക്കാറ്റ്, ധ്രുവം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി - ജയറാം കോമ്പിനേഷന്‍ നമ്മള് കണ്ടിട്ടുള്ളതാണ്. ഈ മൂന്ന് സിനിമകളിലും ജയറാം അവതരിപ്പിച്ച കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. ‘കമ്മത്ത് ആന്റ് കമ്മത്ത്’ എങ്കിലും ജയറാമിന്റെ കഥാപാത്രത്തിന് ചിത്രത്തിന്റെ ക്ലൈമാക്സ് വരെ ആയുസ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.