സി ഐ ഡി മൂസയുടെ തുടര്‍ച്ച ഞങ്ങള്‍ ചെയ്യുന്നില്ല: ഉദയന്‍ - സിബി

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ദിലീപ്‌ നിര്‍മ്മിച്ച്‌ അഭിനയിച്ച വിജയ ചിത്രമായ ‘സി ഐ ഡി മൂസ’യുടെ രണ്ടാം ഭാഗത്തേക്കുറിച്ച്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ജോണി ആന്‍റണി സംവിധാനം ചെയ്ത ചിത്രത്തിന് ‘ഫ്രം സ്‌കോട്‌ലാന്‍റ്’ എന്ന പേരില്‍ ഒരു രണ്ടാം ഭാഗം വരുന്നു എന്നായിരുന്നു വാര്‍ത്ത.

ഈ സിനിമയുടെ രണ്ടാം ഭാഗത്തിന് ജോണി ആന്‍റണിക്കും ദിലീപിനും താല്‍പ്പര്യമുണ്ടായിരുന്നതായി വിവരമുണ്ട്. എന്നാല്‍ ഇപ്പോള്‍ സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം തങ്ങള്‍ ആലോചിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും പറയുന്നു.

“സി ഐ ഡി മൂസയുടെ രണ്ടാം ഭാഗമായി ഒരു പ്രൊജക്ടിനെപ്പറ്റി ആലോചന നടക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും ഞങ്ങള്‍ അങ്ങനെയൊരു സിനിമ ചെയ്യുന്നില്ല“ - അറിയിച്ചു.

സി ഐ ഡി മൂസയിലെ മൂലംകുഴിയില്‍ സഹദേവന്‍ എന്ന കുറ്റാന്വേഷകന്‍റെ വേഷം ദിലീപിനെ വീണ്ടും അണിയിക്കാനുള്ള ശ്രമങ്ങള്‍ ഉദയ്കൃഷ്ണയും സിബി കെ തോമസും അറിയാതെ നടക്കുന്നുണ്ടോ എന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

“ഞങ്ങള്‍ ഇപ്പോള്‍ മൂന്ന് പ്രൊജക്ടുകള്‍ക്ക് തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. തോംസണ്‍ ചെയ്യുന്ന മമ്മൂട്ടിച്ചിത്രം. അതില്‍ ഡേറ്റ് ലഭിക്കുന്നതിനനുസരിച്ച് ദിലീപോ ജയറാമോ രണ്ടാമത്തെ നായകനാകും. മറ്റൊന്ന് മായാമോഹിനിയുടെ സംവിധായകന്‍ ജോസ് തോമസിനുവേണ്ടിയാണ്. റണ്‍‌വേയുടെ രണ്ടാം ഭാഗമാണ് അടുത്തത്” - ഉദയ്കൃഷ്ണ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :