'ഗണപതി’യില്‍ മമ്മൂട്ടിക്ക് നായിക മം‌മ്ത

WEBDUNIA|
PRO
മം‌മ്തയ്ക്ക് മലയാള സിനിമയിലെ നല്ലകാലം തുടങ്ങി. സത്യന്‍ അന്തിക്കാടിന്‍റെ ജയറാം ചിത്രത്തിന് പിന്നാലെ മം‌മ്ത മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാകുന്നു. വി എം വിനു സംവിധാനം ചെയ്യുന്ന ‘ഗണപതി’ എന്ന ചിത്രത്തിലാണ് മം‌മ്തയും മമ്മൂട്ടിയും ജോഡിയാകുന്നത്.

‘മയൂഖം’ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ സിനിമയിലെത്തുകയും പിന്നീട് ‘ലങ്ക’ എന്ന ചിത്രത്തിലൂടെ വിവാദനായികയാകുകയും ചെയ്ത മം‌മ്ത ശേഷം മറുഭാഷകളില്‍ ചേക്കേറുകയായിരുന്നു. ലങ്കയിലൂടെ അമിത ഗ്ലാമര്‍ റോളുകളില്‍ എത്തിയ മം‌മ്ത തമിഴിലും തെലുങ്കിലും അത്തരം കഥാപാത്രങ്ങളായി ശോഭിച്ചു. ഇതിനിടെ ഗായികയായും മം‌മ്ത തിളങ്ങി. “ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ..” എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഓര്‍ക്കുക.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘പാസഞ്ചര്‍’ എന്ന ചിത്രത്തിലൂടെയാണ് മം‌മ്ത മലയാളത്തില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ ജയറാമിന്‍റെ നായികയായി സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മം‌മ്ത. മമ്മൂട്ടി - വി എം വിനു ടീമിന്‍റെ ‘ബസ് കണ്ടക്ടര്‍’ എന്ന ചിത്രത്തില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട് മം‌മ്ത. മമ്മൂട്ടിയുടെ ‘ബിഗ്ബി’യിലും മം‌മ്ത ഒരു വേഷം ചെയ്തിട്ടുണ്ട്.

റെജി നായര്‍ തിരക്കഥ രചിക്കുന്ന ‘ഗണപതി’യില്‍ മമ്മൂട്ടി ആനക്കാരനായാണ് അഭിനയിക്കുന്നത്. ഓം‌കാര്‍ നെടുമ്പുള്ളി ടീമിന്‍റെ ബാനറില്‍ കലാനായരാണ് ‘ഗണപതി’ നിര്‍മ്മിക്കുന്നത്. കൈതപ്രത്തിന്‍റെ വരികള്‍ ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. ഛായാഗ്രഹണം - പ്രദീപ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :