സുകുമാര്‍ അഴീക്കോട് സിനിമയില്‍ നായകന്‍!

WEBDUNIA|
PRO
മോഹന്‍ലാലിനെക്കാള്‍ സുന്ദരന്‍ താനാണെന്ന് സുകുമാര്‍ അഴീക്കോട് പ്രസംഗിച്ചത് എന്തെങ്കിലും കാര്യമില്ലാതെയല്ല. ലാലിനെ സിനിമയില്‍ നേരിടാന്‍ തന്നെയാണ് അഴീക്കോടിന്‍റെ തീരുമാനം. അതെ, സുകുമാര്‍ അഴീക്കോട് ഒരു സിനിമയില്‍ നായകനാകുന്നു. അമ്പിളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഴീക്കോട് നായകനായി അഭിനയിക്കുന്നത്.

ഗാനമേള, വീണപൂവ്, സമുദായം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അമ്പിളി തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. അഴീക്കോട് നായകനാകുന്ന ചിത്രത്തിലെ മറ്റ് താ‍രങ്ങള്‍ ആരൊക്കെയെന്ന് അറിവായിട്ടില്ല. മാക്ട - ഫെഫ്ക തര്‍ക്കത്തില്‍ ആദ്യം മാക്ടയ്ക്കൊപ്പം നില്‍ക്കുകയും പിന്നീട് നിലപാടുമാറ്റുകയും ചെയ്ത സംവിധായകനാണ് അമ്പിളി. ഇപ്പോള്‍, അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രംഗത്തെത്തിയ അഴീക്കോടിനെ നായകനാക്കി വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ് അദ്ദേഹം.

സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന ഒരു ഗാന്ധിയനായാണ് അഴീക്കോട് അഭിനയിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ പുതിയ സിനിമയെ സഹായിക്കുമെന്ന് സംവിധായകന്‍ കരുതുന്നുണ്ടാകാമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം.

എന്തായാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ സുകുമാര്‍ അഴീക്കോടും ഇനി സിനിമയിലെ നായകനാണ്. ‘സിനിമാവിഷയത്തില്‍ അഴീക്കോടിന് എന്തുകാര്യം’ എന്ന് ഇനി ലാലും ഇന്നസെന്‍റുമൊന്നും ചോദിക്കില്ലല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :