കസബയെയും പുലിമുരുകനെയും പൃഥ്വിരാജ് ഒറ്റയ്ക്ക് നേരിടും!

കസബ വരും, കൂടെ പൃഥ്വിരാജും; പുലിമുരുകന്‍ വരും, അപ്പോഴും രാജുവുണ്ടാകും!

Mammootty, Kasaba, Pulimurugan, Mohanlal, Renji Panicker, മമ്മൂട്ടി, കസബ, പുലിമുരുകന്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍
Last Modified വെള്ളി, 1 ജൂലൈ 2016 (18:56 IST)
മമ്മൂട്ടിച്ചിത്രം മെയ് ഏഴിന് പ്രദര്‍ശനത്തിനെത്തുകയാണ്. അന്നുതന്നെ പൃഥ്വിരാജിന്‍റെ പുതിയ സിനിമയായ ‘ഊഴ’ത്തിന്‍റെ ടീസറും പുറത്തിറങ്ങും. അതുകൊണ്ടുതന്നെ മമ്മൂട്ടി ആരാധകര്‍ക്കൊപ്പം പൃഥ്വി ആരാധകരും കാത്തിരിക്കുന്ന ദിവസമായി മാറിയിരിക്കുകയാണ് ജൂലൈ ഏഴ്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റിവഞ്ച് ത്രില്ലറായ ഊഴം റിലീസ് ചെയ്യുന്നത് സെപ്‌റ്റംബറിലാണ്. ആ സമയത്ത് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രമായ പുലിമുരുകനും തിയേറ്ററുകളിലുണ്ടാകും. പുലിമുരുകന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഊഴത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതായത്, മമ്മൂട്ടിയുടെ കസബയ്ക്കും മോഹന്‍ലാലിന്‍റെ പുലിമുരുകനുമൊപ്പം പൃഥ്വിരാജിന്‍റെ സാന്നിധ്യമുണ്ടാകും.

മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ വീണ്ടും മലയാളത്തിന്‍റെ ബോക്സോഫീസില്‍ വിസ്മയമാകുമോ എന്ന് കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :