മോഹൻലാലിന്റെ അച്ഛനായി മമ്മൂട്ടി!

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്കിടയിൽ അതൊരു ആവേശമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകൾ നിരവധിയാണ്. ഐവി ശശിയുടെ സംവിധാനത്തില്‍ 1981ൽ പുറത്തിറങ്ങിയ അഹിംസ എ

aparna shaji| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (18:12 IST)
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്കിടയിൽ അതൊരു ആവേശമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകൾ നിരവധിയാണ്. ഐ വി ശശിയുടെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ അഹിംസ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.

പിന്നീട് എന്റെ കഥ, ഗുരു ദക്ഷിണ, ഹിമവാഹിനി,അക്കരെ, നേരംപുലരുമ്പോള്‍, അങ്ങാടിക്കപ്പുറത്ത് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും ഒന്നിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. മോഹൻലാലിന്റെ സിനിമയിൽ അതിഥി കഥാപാത്രമായി മമ്മൂട്ടിയും മമ്മൂട്ടി ചിത്രത്തിൽ അതിഥിതാരമായി മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്.

1982 ൽ ജിജോ പൊന്നൂസ് ചിത്രം സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിൽ മമ്മൂട്ടി മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. കമ്മരന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തി. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :