2 കണ്‍‌ട്രീസില്‍ മമ്മൂട്ടി അഭിനയിച്ചാല്‍....!

മമ്മൂട്ടി കോമഡി ത്രില്ലറുമായി വരുന്നു!

Mammootty, Shafi, Rafi, 2 Countries, Dileep, Mamta, Mohanlal, മമ്മൂട്ടി, ഷാഫി റാഫി, 2 കണ്‍‌ട്രീസ്, ദിലീപ്, മം‌മ്ത, മോഹന്‍ലാല്‍
Last Updated: വെള്ളി, 1 ജൂലൈ 2016 (17:10 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നാണ് 2 കണ്‍‌ട്രീസ്. ദിലീപും മം‌മ്തയും മത്സരിച്ചഭിനയിച്ച സിനിമ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ അപൂര്‍വം മലയാള ചിത്രങ്ങളില്‍ ഒന്നാണ്.

2 കണ്‍‌ട്രീസില്‍ ദിലീപിന് പകരം മമ്മൂട്ടി അഭിനയിച്ചാലോ? ആഹാ... എന്തൊരു ഐഡിയ അല്ലേ? എന്തായാലും അങ്ങനെയല്ല. അതേ ടീമിന്‍റെ പുതിയ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണ്.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നറില്‍ മമ്മൂട്ടി നായകനാകും. നായികയെ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷത്തേക്കാണ് ഈ പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നത്.

റാഫി ഇപ്പോള്‍ ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ത്രീഡി ചിത്രത്തിന്‍റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ആ സിനിമയ്ക്ക് ശേഷം റാഫി മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയില്‍ പ്രവേശിക്കും. അതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും റാഫിക്ക് ആലോചനയുണ്ട്.

തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :