ഐ മാത്രം നോക്കേണ്ടാ, വേറൊരു പടം വിക്രം 85% തീര്‍ത്തു!

ഐ, വിക്രം, ഷങ്കര്‍, സമാന്ത, ജയലളിത
Last Updated: ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:42 IST)
എല്ലാവരുടെയും കണ്ണുകള്‍ 'ഐ'യില്‍ ആണ്. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച എങ്ങും. ചില രംഗങ്ങളുടെ ഗ്രാഫിക്സ് ജോലികള്‍ തീരാന്‍ സമയമെടുക്കുന്നതിനാല്‍ ദീപാവലി കഴിഞ്ഞേ സിനിമ എത്തൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷങ്കര്‍ - വിക്രം സിനിമ ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നതിനിടെ ആരും അറിയാതെ മറ്റൊരു സിനിമ റെഡിയാവുകയാണ്.

വിക്രം തന്നെ നായകനാകുന്ന സിനിമയാണ് അതും. പേര് - 10 എണ്‍‌റതുക്കുള്ളേ!

10 വരെ എണ്ണുന്നതിനുള്ളില്‍ എന്ത് സംഭവിക്കും എന്നതിന്‍റെ ഡീറ്റയില്‍‌ഡ് ചിത്രീകരണമുള്ള ഒരു ഗംഭീര ത്രില്ലറാണ് ഈ സിനിമ. 'ഗോലി സോഡ' എന്ന മെഗാഹിറ്റിന് ശേഷം വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 10 എണ്‍‌റതുക്കുള്ളേ.

ഈ സിനിമയുടെ 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. 'ഐ'യുടെ ബഹളത്തിനിടയില്‍ ഇക്കാര്യം ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം. 'ഐ' റിലീസായി അധികം താമസിയാതെ തന്നെ വിക്രമിന്‍റെ അടുത്ത സിനിമയും പ്രദര്‍ശനത്തിനെത്തുമെന്ന് സാരം.

നായികയാകുന്ന 10 എണ്‍‌റതുക്കുള്ളേയില്‍ പശുപതിയാണ് വില്ലന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :