എന്തേ ബാബൂ... കിടിലന്‍... ലോഹം ട്രെയിലര്‍... !

Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (19:09 IST)
മോഹന്‍ലാല്‍ - രഞ്ജിത് ടീമിന്‍റെ ‘ലോഹം’ ആരാധകപ്രതീക്ഷയെ വാനോളം ഉയര്‍ത്തുകയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസായി. കോമഡിയും ആക്ഷനും അഡ്വഞ്ചറുമെല്ലാം ചേര്‍ന്ന് ഒരു തകര്‍പ്പന്‍ മോഹന്‍ലാല്‍ എന്‍റര്‍ടെയ്നര്‍ ആണ് ഈ ചിത്രമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ആ പഴയ ലാല്‍‌ഭാവങ്ങള്‍ ഈ ട്രെയിലറിന്‍റെ ഏറ്റവും വലിയ ആകര്‍ഷണമാണ്.

ഓഗസ്റ്റ് 20ന് പ്രദര്‍ശനത്തിനെത്തുന്ന ‘ലോഹം’ ദിവസേന ആയിരം പ്രദര്‍ശനങ്ങള്‍ നടത്താനാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നത്. ലോകമെമ്പാടുമായി 250 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ലോഹം നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്.

ഈ വര്‍ഷം മോഹന്‍ലാലിന്‍റേതായി എത്തുന്ന ഏറ്റവും വലിയ മാസ് ചിത്രമാണ് ലോഹം. മീശ പിരിച്ചുള്ള തകര്‍പ്പന്‍ ലുക്കും അടിപൊളി പഞ്ച് ഡയലോഗുകളും പ്രേക്ഷകരില്‍ ആവേശത്തിന്‍റെ പൊട്ടിത്തെറിയുണ്ടാക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്.

‘തിന്നാന്‍ വേണ്ടിയും കൊല്ലും കൊല്ലാന്‍ വേണ്ടിയും കൊല്ലും’ എന്ന ഡയലോഗ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ചിട്ടുള്ള മുന്‍ ഹിറ്റുകളിലെ ‘ചുമ്മാ...’ എന്ന ഡയലോഗ് ലോഹത്തിലും ആവര്‍ത്തിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്.

കള്ളം കടത്തുന്ന കഥ പറയുന്ന ലോഹത്തില്‍ മോഹന്‍ലാലിന്‍റെ സന്തത സഹചാരികളായി എത്തുന്നത് രണ്‍‌ജി പണിക്കരും അബു സലിമുമാണ്. ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :