മമ്മൂട്ടി ഡേറ്റ് മാറ്റി, ഹ്യുമ പടം ഉപേക്ഷിച്ചു, ത്രിഷ മലയാളത്തില്‍

മമ്മൂട്ടി, ത്രിഷ, വൈറ്റ്, എ കെ സാജന്‍, ലാല്‍ ജോസ്
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (18:44 IST)
എ കെ സാജന്‍ ആ കഥ പറയുംവരെ മമ്മൂട്ടി അഭിനയിക്കാനിരുന്ന അടുത്ത ചിത്രം ‘വൈറ്റ്’ ആയിരുന്നു. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം. എന്നാല്‍ എ കെ സാജന്‍ ഒരു കഥയുമായി മമ്മൂട്ടിയുടെ അടുത്തെത്തിയതോടെ സംഗതി ആകെ മാറി. കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി ‘വൈറ്റ്’ കുറച്ചുകഴിഞ്ഞ് ചെയ്യാമെന്ന് തീരുമാനിച്ചു. വൈറ്റിന് നല്‍കിയ ഡേറ്റ് എ കെ സാജന്‍റെ ചിത്രത്തിനായി മറിച്ചുനല്‍കി.

ഇതോടെ ‘വൈറ്റ്’ ആകെ കുഴപ്പത്തിലായി. നായികയായി നിശ്ചയിച്ചിരുന്ന ഹ്യുമ ഖുറേഷി ചിത്രം ഉപേക്ഷിച്ചു. വൈറ്റ് തുടങ്ങാനായി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന ഡേറ്റില്‍ വേറെ കമ്മിറ്റ്‌മെന്‍റ്സ് ഉള്ളതുകൊണ്ടാണ് ഹ്യുമ മമ്മൂട്ടിപ്പടം വേണ്ടെന്നുവച്ചത്. ഇതോടെ വേറെ നായികയെ കണ്ടെത്തേണ്ട സ്ഥിതിയായി. എന്തായാലും അത് നന്നായി എന്നാണ് ഇപ്പോള്‍ വൈറ്റിന്‍റെ അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. കാരണം എന്തെന്നല്ലേ?

ഹ്യുമയ്ക്ക് പകരം ‘വൈറ്റ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ ഒരേയൊരു ത്രിഷ. അതേ, ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമായി വൈറ്റ് മാറുകയാണ്.

ലണ്ടനിലാണ് ഈ സിനിമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്. ഇതൊരു റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :