Last Modified തിങ്കള്‍, 11 ജനുവരി 2016 (14:51 IST)
1999ലായിരുന്നു അത്. ഭദ്രന് സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന മോഹന്ലല് ചിത്രം പുറത്തിറങ്ങി. വലിയ പ്രതീക്ഷയുണര്‍ത്തിയ സിനിമയായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ പരാജയമായി. ത്രില്ലിംഗായിട്ടുള്ള പ്ലോട്ടായിരുന്നു ചിത്രത്തിനെങ്കിലും അതിനെ മലയാളീകരിക്കുന്നതില്‍ വന്ന പാളിച്ചയാണ് വിനയായത്. എന്തായാലും ‘അന്തോണി ആദം’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങിയെന്ന് പറയാതെ തരമില്ല.
ഇന്ന്, 2016ല്‍ ആദം എന്ന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നു. കഥാപാത്രത്തിന്റെ മുഴുവന്‍ പേര് ആദം ജോണ്‍ പോത്തന്. ഹൈറേഞ്ചിലെ ഒരു പ്ലാന്ററാണ് കക്ഷി. ‘അന്തോണി ആദ’വുമായി പ്രമേയത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും പേരിലെ സാമ്യം കാണതെ വയ്യ. ചിത്രത്തിന് പേര് ‘ആദം’ എന്നുതന്നെ.
മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ജിനു ഏബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. ഒരു ഫാമിലി ത്രില്ലറാണ് ഈ സിനിമ. കൊച്ചിയിലും മുണ്ടക്കയത്തും സ്കോട്ട്ലാന്‍ഡിലുമായി സിനിമ ചിത്രീകരിക്കും.
ജോമോന് ടി ജോണ്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. സി എസ് സ്റ്റാന്‍ലിയും ജോസ് സൈമണുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍ ആദമായി അഭിനയിച്ചപ്പോള്‍ സ്വീകരിക്കാതിരുന്ന പ്രേക്ഷകര്‍ പൃഥ്വി ആദമാകുമ്പോള് എങ്ങനെ പ്രതികരിക്കും. കാത്തിരിക്കാം.