മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ, പക്ഷേ മമ്മൂട്ടിക്ക് ഇനി കര്‍ണനുമായി മുമ്പോട്ടുപോകാം!

Priyadarshan, Mammootty, Karnan, Vikram, Prithviraj, പ്രിയദര്‍ശന്‍, മമ്മൂട്ടി, കര്‍ണന്‍, വിക്രം, പൃഥ്വിരാജ്
BIJU| Last Modified തിങ്കള്‍, 8 ജനുവരി 2018 (20:25 IST)
‘മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ’ എന്നത് പ്രിയദര്‍ശന്‍റെ പ്രഖ്യാപനമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാരായി രണ്ട് സിനിമകള്‍ വരുമെന്ന സ്ഥിതി ഉണ്ടായപ്പോള്‍ മോഹന്‍ലാല്‍ ചിത്രം പിന്‍‌വലിച്ചുകൊണ്ട് പ്രിയദര്‍ശന്‍ പറഞ്ഞതാണത്. ഇപ്പോഴിതാ സമാനമായ മറ്റൊരു സാഹചര്യം വന്നിരിക്കുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ‘കര്‍ണന്‍’ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി കര്‍ണനെന്ന പേരില്‍ തന്നെ ഒരു മധുപാല്‍ ചിത്രത്തിന്‍റെ പ്രഖ്യാപനവും അനൌദ്യോഗികമായി നടന്നിരുന്നു. പി ശ്രീകുമറിന്‍റെ തിരക്കഥയിലാണ് മമ്മൂട്ടിച്ചിത്രം പ്ലാന്‍ ചെയ്തത്.

എന്നാല്‍ മലയാളത്തില്‍ രണ്ട് കര്‍ണന്‍ വേണമോ എന്ന കാര്യത്തില്‍ അന്നും ചര്‍ച്ചകളും വാദങ്ങളും തര്‍ക്കവും നടന്നിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജിന്‍റെ കര്‍ണന്‍ വേണ്ടെന്നുവച്ചിരിക്കുന്നു. ആ പ്രൊജക്ട് ‘മഹാവീര്‍ കര്‍ണന്‍’ എന്ന പേരില്‍ ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കാനും അതില്‍ വിക്രമിനെ നായകനാക്കാനും തീരുമാനിച്ചിരിക്കുന്നു. ഈ പ്രൊജക്ടിന് മലയാള സിനിമയുമായി ഒരു ബന്ധവും ഇനിയില്ലെന്നും വിമല്‍ പറഞ്ഞുകഴിഞ്ഞു.

അപ്പോള്‍ ഇനി മലയാളത്തില്‍ മമ്മൂട്ടിയുടെ കര്‍ണനുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് മുമ്പോട്ടുപോകാവുന്നതാണ്. മമ്മൂട്ടിയുടെ കര്‍ണനാണോ വിക്രമിന്‍റെ കര്‍ണനാണോ മികച്ചതെന്ന് കാത്തിരുന്നുകാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :