മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത് സിനിമയ്ക്ക് വേണ്ടി!

അപർണ| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (10:42 IST)
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ഏറെ വാർത്തയായിരുന്നു. ഇരുവരും ചർച്ച ചെയ്തത് പാർട്ടിയെ കുറിച്ചാണെന്നും മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമെല്ലാം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മോഹൻലാൽ മോദിയെ കണ്ടത് തന്റെ പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണെന്ന് റിപ്പോർട്ട്.

മോഹൻലാലും സൂര്യയും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചെയ്യുന്നത് എന്നാണ് റിപോർട്ടുകൾ. ചന്ദ്രകാന്ത് വര്‍മ്മ എന്നകഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. അതേസമയം, സൂര്യയുടെ വേഷമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :