'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ

'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ

Rijisha M.| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (16:25 IST)
ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയുണ്ടെങ്കിലും പറയാതിരിക്കാൻ വയ്യ, എന്നും അമ്മയ്‌ക്ക് നല്ലൊരു നേതാവാണെന്ന് സംവിധായകൻ വിനയൻ.
‘മോഹന്‍ലാലിന്റെ വളരെ പക്വതയുള്ള ഒരു ലീഡര്‍ ഷിപ്പ് ആണ്, 'മദന്‍ലാല്‍' എന്ന ചിത്രത്തിനിടയ്ക്ക് ഫാൻസുകാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങൾക്കിടയില്‍ ഒരു അകൽ‌ച്ച ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് നല്ല പ്രതീക്ഷ ആണ് ലാലിൽ' എന്ന് റിപ്പോര്‍ട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സിൽ അദ്ദേഹം പറഞ്ഞു.

അമ്മയുടെ നിലപാടും ചില സംഘടനകളുടെ നിലപാടുമൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റ് ഇപ്പോൾ വന്നിട്ടുണ്ട്. വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ട്, അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നേരെ കൊണ്ട് പോവാന്‍ പറ്റും'- വിനയന്‍ പറഞ്ഞു.

കലാഭാവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങായിയാണ് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന വിനയന്റെ ഏറ്റവും പുതിയ സിനിമ. കോമഡിസ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു വിനയൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :