ഇത് മലയാളമോ? ഹിന്ദിയോ?- മമ്മൂട്ടിച്ചിത്രത്തിൽ ബോളിവുഡ് മയം!

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (17:13 IST)

കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നതും നിരവധി സംവിധായകർ ആണ്. അനുരാഗ കരിക്കിൻ വള്ളം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ട’യിൽ മമ്മൂട്ടിയാണ് നായകൻ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ ഇതൊരു മലയാള ചിത്രമാണോ അതോ ബോളിവുഡ് ആണോ എന്ന് ഒരു നിമിഷം സംശയിച്ച് പോകും.
 
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.
 
ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്. ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
 
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിശ്വസിക്കാനാകുന്നില്ല, ആ ഓസ്ട്രേലിയൻ യാത്രയിൽ ബാലുവിന്റെ മനസ് നിറയെ ലക്ഷ്മിയും ജാനിമോളും ആയിരുന്നു: മഞ്ജു വാര്യർ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില അനുശോചിച്ച് സുഹൃത്തുക്കളും ആരാധകരും. ചെറിയ ...

news

ഒരൊറ്റ ദിവസം കൊണ്ട് ചേരി ഒഴിപ്പിച്ച കഥയല്ല, മോഹന്‍ലാലിനായി ഒരു സിനിമ തന്നെ സൃഷ്ടിച്ച കഥ!

ഇന്നും മലയാളികള്‍ പറഞ്ഞറിയിക്കാനാവാത്ത ഹൃദയവികാരത്തോടെ കാണുന്ന സിനിമയാണ് ഭരതം. ...

news

കടപ്പുറങ്ങളിലൂടെ അലഞ്ഞ് ലോഹി ഉണ്ടാക്കിയ കഥയായിരുന്നു അത് - അമരം!

മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ഇരുവരും തമ്മില്‍ ...

news

മമ്മൂട്ടി-പിഷാരടി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് കിടിലൻ സർപ്രൈസ്!

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ ...

Widgets Magazine