വിശ്വസിക്കാനാകുന്നില്ല, ആ ഓസ്ട്രേലിയൻ യാത്രയിൽ ബാലുവിന്റെ മനസ് നിറയെ ലക്ഷ്മിയും ജാനിമോളും ആയിരുന്നു: മഞ്ജു വാര്യർ

അപർണ| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:12 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില അനുശോചിച്ച്
സുഹൃത്തുക്കളും ആരാധകരും. ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ബാലഭാസ്ക്കർ. ഭാര്യയെ തനിച്ചാക്കി മകൾക്ക് ശേഷം
ബാലഭാസ്ക്കർ യാത്ര പറ‍ഞ്ഞ് പോകുമ്പോൾ നിറ കണ്ണുകളോടെ ബാലുവിന്റെ സുഹൃത്തുക്കളും.

ബാലഭാസ്ക്കറിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ലെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

‘ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല.‘- മഞ്ജു വാര്യർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :