'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം, മരിക്കുന്നില്ല ഒരിക്കലും'

'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം, മരിക്കുന്നില്ല ഒരിക്കലും'

Rijisha M.| Last Modified ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:11 IST)
സംഗീത ലോകത്തിന് തീരാനഷ്‌ടം സമ്മാനിച്ചാണ് വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കർ വിടപറഞ്ഞത്. മലയാളക്കര മുഴുവൻ ഇന്ന് ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടറിഞ്ഞത്. ഇപ്പോഴും വിശ്വസിക്കാനാകാതെ നിൽക്കുകയാണ് സുഹൃത്തുക്കൾ. നിരവധി പേരാണ് ഇപ്പോൾ ബാലഭാസ്‌‌ക്കറിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ഇപ്പോൾ ബാലുവിന് അനുശോചനമറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട ബാലഭാസ്‌ക്കറിന് ആദരാഞ്ജലികൾ' അർപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി ഫേസ്‌ബുക്കിലൂടെ പോസ്‌റ്റ് പങ്കിട്ടിരിക്കുന്നത്. 'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ.... ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികൾ' എന്ന് ഫേസ്‌ബുക്കിൽ കുറിച്ചു.

'വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്‌…ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്‌, ആദരാഞ്ജലികൾ' എന്ന് ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചു.
'വളരെ പെട്ടെന്ന്, വളരെ അനീതി, മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ' എന്ന് പൃഥ്വിയും ഫേസ്‌ബുക്കിലൂടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :