മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, ഈ വരവ് രണ്ടും കൽപ്പിച്ച്!

ശനി, 22 സെപ്‌റ്റംബര്‍ 2018 (10:06 IST)

ഖാലിദ് റഹ്മാന സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി ആണ്. അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകനാണ് ഖാലിദ് റഹ്മാനെന്ന് എല്ലാവർക്കും വ്യക്തമായതാണ്. 
 
ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്റെ പേര് എന്നാണ്. പോലീസ് വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തില്‍. ബിഗ് ബഡ്ജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത് എന്നാണ് സൂചന. 
മൂവി മില്‍ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. 
 
കഴിഞ്ഞ ആഴ്ച വിനോദ് വിജയന്റെ സംവിധാനത്തില്‍ അമീര്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു. അധോലോക നായകനായി മമ്മൂട്ടി എത്തുന്നുവെന്നതാണ് പ്രത്യേകത. ഒരേസമയം, അധോലോക നായകനും പൊലീസുമായി അഭിനയിക്കുന്നതിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് മമ്മൂട്ടി.
 
നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. നടന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പേരന്‍പ് , യാത്ര എന്നിവയാണ്. മധുരരാജ, മാമാങ്കം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദി അയണ്‍ ലേഡിയിൽ ജയലളിതയായി വരലക്ഷ്‌മി ശരത് ‌കുമാർ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജയലളിതയുടെ ജീവിത കഥ പറയുന്ന ദി അയണ്‍ലേഡി യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ...

news

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!

ഹനീഫ് അദേനി- മമ്മൂട്ടി കൂട്ടുകെട്ടിൽ അമീർ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് അധികം ദിവസം ...

news

റൊമാൻസിൽ ഇവർ മോഹൻലാലിനെ കടത്തിവെട്ടും, ഡിസ്‌ലൈക്കുകളുടെ പൂരപ്പറമ്പ്- ഫ്രീക്ക് പെണ്ണിനെ ട്രോളി സോഷ്യൽ മീഡിയ

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ...

news

മോഹന്‍ലാല്‍ അതിശയത്തോടെ പറഞ്ഞു - “വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി”!

പൃഥ്വിരാജ് വിസ്മയിപ്പിക്കുകയാണ്. അത് അഭിനയവൈഭവം കൊണ്ടുമാത്രല്ല. സംവിധാന വൈഭവം ...

Widgets Magazine