ഫ്രാങ്കോ രക്ഷപെടാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനും: വി എസ് അച്യുതാനന്ദന്‍

അപർണ| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (09:30 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത അന്വെഷണ സംഘത്തിന്റെ നീക്കത്തെ അഭിനന്ദിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചുവെന്ന് വി എസ് പറഞ്ഞു.

അറസ്റ്റ് അദ്യഘട്ട വിജയമാണ്. അതുമാത്രം പോര. അർഹമായ ശിക്ഷ നൽകണം. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം. വിഎസ് പറഞ്ഞു

അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് സമരം ചെയ്ത കന്യാസ്ത്രീകൾ പറഞ്ഞു. തങ്ങളെ വർഗീയ വാദികളും യുക്തിവാദികളുമായി സഭ ചിത്രീകരിച്ചതിൽ ദുഃഖമുണ്ട്. പണവും സ്വാധീനമുള്ളവരെയും വേണമെങ്കിൽ പൊലീസിന്
അറസ്റ്റ് ചെയ്യാനാകും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഇത് ജനങ്ങളുടെ വിജയമാണ് തങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നാനാ ജാതിമതസ്ഥർക്കും സമരത്തെ പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദിയുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :